---
title: "ചമ്പാട് വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി പിടിയിലായവരുടെ ബംഗളൂരു ബന്ധത്തിന് പിന്നാലെ പൊലീസ് ; അന്വേഷണം ഊർജിതം"
english_title: "Champad MDMA Case: Police Probe Bengaluru Drug Link After Arrest of 4 Youths in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371833/champad-mdma-case-police-probe-bengaluru-drug-link-after-arrest-of-4-youths-in-kannur"
published_at: "2026-07-11T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a520039422e1_Untitled-1_copy.jpg"
keywords: ["Champad", "MDMA", "Case", "Bengaluru", "Drug", "Arrest"]
---

# ചമ്പാട് വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി പിടിയിലായവരുടെ ബംഗളൂരു ബന്ധത്തിന് പിന്നാലെ പൊലീസ് ; അന്വേഷണം ഊർജിതം

> **Lead Summary:** ചമ്പാട്:ചമ്പാട് കഴിഞ്ഞ ദിവസം എംഡിഎംഎയുമായി അറസ്‌റ്റിലായ കൂത്ത്പറമ്പ് കോട്ടയം മലബാർ സ്വദേശികളായ 4 യുവാക്കൾ ബെംഗളുരു ബന്ധം ഉപയോഗിച്ചാണ് ലഹരി കേരളത്തിൽ എത്തിക്കുന്നതെന്ന് പൊലീസിനു സൂചന ലഭിച്ചു. ഇവർക്ക് എം ഡി എം എ നൽകുന്ന സംഘത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

## Article Content

ചമ്പാട്:ചമ്പാട് കഴിഞ്ഞ ദിവസം എംഡിഎംഎയുമായി അറസ്‌റ്റിലായ കൂത്ത്പറമ്പ് കോട്ടയം മലബാർ സ്വദേശികളായ 4 യുവാക്കൾ ബെംഗളുരു ബന്ധം ഉപയോഗിച്ചാണ് ലഹരി കേരളത്തിൽ എത്തിക്കുന്നതെന്ന് പൊലീസിനു സൂചന ലഭിച്ചു. ഇവർക്ക് എം ഡി എം എ നൽകുന്ന സംഘത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

മുഹമ്മദ് ഹാരിസിന് കോട്ടയം മലബാർ സ്കൂളിനു സമീപം തട്ടുകടയുണ്ട്. അബ്ദു‌ൽ സലാം ഒട്ടേറെ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവാക്കൾ സഞ്ചരിച്ച ഥാർ ജീപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിന് സമീപം വച്ച് പാനൂർ പൊലീസ് പിന്തുടർന്ന് സാഹസികമായി പിടികൂടിയത്. 0.43 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തിരുന്നു. കേസെടുത്ത പൊലീസ് പ്രതികളെ അരലക്ഷം രൂപ ജാമ്യത്തിൽ വിട്ടയച്ചു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പരി ശോധനയിലാണ് ചമ്പാട് അരയാക്കൂൽ ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം സംഘം പിടിയിലായത്. എസ്.ഐമാരായ മുഹമ്മദ് ഷജീർ,മുഹമ്മദ് സഹദ്,കെ. റജിലേഷ്,മരിയ പ്രിൻസ്,എസ്.സി.പി.ഒമാരായ ജിജിൽലിനീഷ്,സിജിൻ,സിറ്റി പൊലീസ് കമ്മീഷണറുടെ ഡാൻ സാഫ് ടീം എസ് ഐ ഷജീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371833/champad-mdma-case-police-probe-bengaluru-drug-link-after-arrest-of-4-youths-in-kannur)