---
title: "കണ്ണൂരിൽ കനാലിലേക്ക് കക്കൂസ് മാലിന്യം തള്ളിയവരെ കണ്ടെത്തി ;  അര ലക്ഷം രൂപ പിഴയീടാക്കി."
english_title: "Kannur Canal Pollution: Tanker Lorry Owner Fined 50000 for Dumping Septic Waste"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371824/kannur-canal-pollution-tanker-lorry-owner-fined-50000-for-dumping-septic-waste"
published_at: "2026-07-11T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51f1a7ce4f7_Untitled-2_copy.jpg"
keywords: ["Tanker Lorry", "Septic Waste", "Kannur Canal Pollution"]
---

# കണ്ണൂരിൽ കനാലിലേക്ക് കക്കൂസ് മാലിന്യം തള്ളിയവരെ കണ്ടെത്തി ;  അര ലക്ഷം രൂപ പിഴയീടാക്കി.

> **Lead Summary:** കണ്ണൂർ:കണ്ണൂർ ചക്കരക്കല്ല് കാവിൻമൂല കനാലിൽ കക്കൂസ് മാലിന്യം തള്ളിയവരെ കണ്ടെത്തി. കഴിഞ്ഞമാസമാണ് കക്കൂസ് മാലിന്യം ജനവാസകേന്ദ്രമായ കാവിൻമൂല കനാലിലേക്ക് ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് ഒഴുക്കിവിട്ടത്.

## Article Content

കണ്ണൂർ:കണ്ണൂർ ചക്കരക്കല്ല് കാവിൻമൂല കനാലിൽ കക്കൂസ് മാലിന്യം തള്ളിയവരെ കണ്ടെത്തി. കഴിഞ്ഞമാസമാണ് കക്കൂസ് മാലിന്യം ജനവാസകേന്ദ്രമായ കാവിൻമൂല കനാലിലേക്ക് ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് ഒഴുക്കിവിട്ടത്.

ചക്കരക്കല്ല് പോലീസ് നടത്തിയ അന്വേഷണത്തിൽ ടി.എൽ.മുഹമ്മദ് അജ്മൽ എന്നവരുടെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറിയിലാണ് മാലിന്യം തള്ളിയതെന്ന് കണ്ടെത്തി. ബൈക്കിൽ വന്നവർ സി.സി.ടി.വി. ക്യാമറയുടെ പൊസിഷൻ മാറ്റിവെച്ചതെന്നും കണ്ടെത്തി. തുടർന്ന് വാഹനത്തോടൊപ്പം കുറ്റകൃത്യം നടത്തിയവരെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. തുടർന്ന് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. കക്കൂസ് മാലിന്യം ജലാശയത്തിലേക്ക് ഒഴുക്കിവിട്ടതിനുള്ള പരമാവധി പിഴത്തുകയായ അരലക്ഷം രൂപ ഇവരിൽനിന്നും ഈടാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371824/kannur-canal-pollution-tanker-lorry-owner-fined-50000-for-dumping-septic-waste)