---
title: "ജീവൻ പകരുന്ന ജന്മദിനം ; രക്തദാനം നടത്തി  മെഗാ ക്യാമ്പിന് തുടക്കം കുറിക്കാൻ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ"
english_title: "Mahe MLA T Ashok Kumar to Donate Blood on Birthday, Mega Blood Donation Camp on July 15"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371822/mahe-mla-t-ashok-kumar-blood-donation-camp-july-15"
published_at: "2026-07-11T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51eebd85f4a_frfrfr.jpg"
keywords: ["Mahe", "MLA T Ashok Kumar", "Donate Blood", "Birthday", "Mega Blood Donation Camp"]
---

# ജീവൻ പകരുന്ന ജന്മദിനം ; രക്തദാനം നടത്തി  മെഗാ ക്യാമ്പിന് തുടക്കം കുറിക്കാൻ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ

> **Lead Summary:** മാഹി:ജൻമദിനത്തിൽ രകതംദാനം ചെയ്തു കൊണ്ട് മാതൃകയാവാൻ മാഹി എംഎൽഎ അഡ്വ.ടി അശോക് കുമാർ.അദ്ദേഹത്തിൻ്റെ ജൻമദിനമായ ജൂലൈ 15 ന് സന്നദ്ധ രക്തദാന സന്ദേശവുമായി മാഹി മേരി മാതാ ഓഡിറ്റോറിയത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

## Article Content

മാഹി:ജൻമദിനത്തിൽ രകതംദാനം ചെയ്തു കൊണ്ട് മാതൃകയാവാൻ മാഹി എംഎൽഎ അഡ്വ.ടി അശോക് കുമാർ.അദ്ദേഹത്തിൻ്റെ ജൻമദിനമായ ജൂലൈ 15 ന് സന്നദ്ധ രക്തദാന സന്ദേശവുമായി മാഹി മേരി മാതാ ഓഡിറ്റോറിയത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എം.എൽ.എ തന്നെ രക്തദാനം ചെയ്ത് ക്യാമ്പിന് തുടക്കം കുറിക്കും.ബ്ലഡ് ഡോണേഴ്സ് കേരളയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂടുതൽ യുവാക്കളെ സന്നദ്ധ രക്തദാന രംഗത്തേക്ക് ആകർഷിക്കുക, രക്തബാങ്കുകളിൽ ആവശ്യമായ രക്തശേഖരം ഉറപ്പാക്കുക, മാഹി നിയോജക മണ്ഡലത്തെ സന്നദ്ധ രക്തദാന രംഗത്ത് മാതൃകയാക്കുക എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യം.

വിദ്യാർത്ഥിയായിരിക്കെ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിൽനിന്ന് രക്തദാനം ആരംഭിച്ച ടി. അശോക് കുമാർ, വർഷങ്ങളായി സന്നദ്ധ രക്തദാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയാണ്. ജനപ്രതിനിധിയായ ശേഷവും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ജൻമദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

രക്തം ആവശ്യമായി വരുന്ന രോഗികൾക്ക് വലിയ ആശ്വാസമാണ് ഇത്തരം ക്യാമ്പുകൾ നൽകുന്നതെന്നും കൂടുതൽ പേർ പങ്കെടുത്ത് ക്യാമ്പ് വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371822/mahe-mla-t-ashok-kumar-blood-donation-camp-july-15)