---
title: "ഓപ്പറേഷൻ തൂഫാൻ ; തലശ്ശേരിയിൽ അഞ്ചര ലക്ഷം രൂപ വിലമതിക്കുന്ന 185 ഗ്രാം എം.ഡി.എം.എ പിടികൂടി, ചിറക്കര സ്വദേശി അറസ്റ്റിൽ "
english_title: "Operation Toofan;  MDMA,  Thalassery, Chirakkara , arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371776/operation-toofan-185-grams-of-mdma-worth-rs-55-lakh-seized-in-thalassery-chirakkara-native-arrested"
published_at: "2026-07-11T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51ccd7139e6_Untitled-1_copy.jpg"
keywords: ["Operation Toofan", "MDMA", "Thalassery", "Chirakkara", "Arrest"]
---

# ഓപ്പറേഷൻ തൂഫാൻ ; തലശ്ശേരിയിൽ അഞ്ചര ലക്ഷം രൂപ വിലമതിക്കുന്ന 185 ഗ്രാം എം.ഡി.എം.എ പിടികൂടി, ചിറക്കര സ്വദേശി അറസ്റ്റിൽ 

> **Lead Summary:** തലശ്ശേരി: തലശ്ശേരിയിൽ ലഹരിക്കെതിരെ പോലീസിന്റെ ശക്തമായ നടപടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എയുമായി ചിറക്കരയിലെ മുഹമ്മദ് സമീൽ പിടിയിലായി.

## Article Content

തലശ്ശേരി: തലശ്ശേരിയിൽ ലഹരിക്കെതിരെ പോലീസിന്റെ ശക്തമായ നടപടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എയുമായി ചിറക്കരയിലെ മുഹമ്മദ് സമീൽ പിടിയിലായി.

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 185 ഗ്രാം എം.ഡി.എം.എ ആണ് ഇയാളിൽ നിന്ന് പിടികൂടിയത്. മയക്കുമരുന്ന് മിഠായി കടലാസുകളിലും മറ്റും പൊതിഞ്ഞ നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ യുവാവിൻ്റെ വീട്ടിൽ നിന്നും കൂടുതൽ എം.ഡി.എം.എ കണ്ടെത്തി.

വീട്ടിലെ കൂളറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. മാർക്കറ്റിൽ അഞ്ചര ലക്ഷത്തോളം വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പിടി കൂടിയത്.

സിറ്റി പോലീസ് കമ്മിഷണർ വിജയ് ഭാരത് റെഡ്‌ഡി ഐ.പി എസിന്റെ നിർദേശപ്രകാരം ഡാൻസഫ് ടീം, തലശ്ശേരി എ.എസ്.പി സ്ക്വാഡ്, തലശ്ശേരി പോലീസ് എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.

ലഹരി വിൽപ്പനയും വിതരണവും തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്ന് തലശ്ശേരി എ എസ് പി ഡോ.നന്ദഗോപൻ ഐ.പി.എസ്. പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371776/operation-toofan-185-grams-of-mdma-worth-rs-55-lakh-seized-in-thalassery-chirakkara-native-arrested)