---
title: "കുഞ്ഞേ വിട ; കണ്ണൂരിൽ ഒന്നര  വയസുകാരന് അനസ്തേഷ്യ നൽകിയതിലുണ്ടായ  വീഴ്ചയെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു."
english_title: "the toddler who was undergoing treatment following a medical error during the administration of anesthesia in Kannur has passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371728/the-toddler-who-was-undergoing-treatment-following-a-medical-error-during-the-administration-of-anesthesia-in-kannur-has-passed-away"
published_at: "2026-07-10T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a511dae73260_Untitled-3_copy.jpg"
keywords: []
---

# കുഞ്ഞേ വിട ; കണ്ണൂരിൽ ഒന്നര  വയസുകാരന് അനസ്തേഷ്യ നൽകിയതിലുണ്ടായ  വീഴ്ചയെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു.

> **Lead Summary:** കണ്ണൂരിൽ ഒരു വയസും, നാലു മാസവും പ്രായമെത്തിയ കുങ്ങിന് അനസ്തേഷ്യ നൽകിയതിൽ വീഴ്ചയെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു.

## Article Content

കണ്ണൂരിൽ ഒരു വയസും, നാലു മാസവും പ്രായമെത്തിയ കുങ്ങിന് അനസ്തേഷ്യ നൽകിയതിൽ വീഴ്ചയെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു.

കളിക്കുന്നതിനിടെ വീണാണ് കുഞ്ഞിന് ചുണ്ടിന് പരിക്കേറ്റത്. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ നടന്ന ചികിത്സയിലാണ് ഗുരുതര പിഴ വെന്നാണ് ബന്ധുക്കളുടെ പരാതി ഉയർന്നത്. സൂരജ് -വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാനാണ് അനസ്തേഷ്യ നൽകിയത്.

ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നു. ഡോ. അഞ്ജലി പൊതുവാളിനെതിരെയാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371728/the-toddler-who-was-undergoing-treatment-following-a-medical-error-during-the-administration-of-anesthesia-in-kannur-has-passed-away)