---
title: "ഓർമ്മകൾക്ക് എട്ടാണ്ട് ;    കടവത്തൂരിൽ സി എസ് ബാബുവിന്റെ   സ്‌മരണ പുതുക്കി  "
english_title: "CS Babu Remembered in Kadavathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371664/cs-babu-remembered-in-kadavathur"
published_at: "2026-07-10T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50bcfd8928b_Untitled-6_copy.jpg"
keywords: ["CS Babu", "Remembered", "Kadavathur"]
---

# ഓർമ്മകൾക്ക് എട്ടാണ്ട് ;    കടവത്തൂരിൽ സി എസ് ബാബുവിന്റെ   സ്‌മരണ പുതുക്കി  

> **Lead Summary:** കടവത്തൂർ :** **സിപിഐഎം പാനൂർ ഏരിയ കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമായിരുന്ന സി എസ് ബാബുവിന്റെ 8-ാം ചരമവാർഷികം കടവത്തൂരിൽ വിവിധ പരിപാടികളോടെ അനുസ്മരിച്ചു.

## Article Content

കടവത്തൂർ :** **സിപിഐഎം പാനൂർ ഏരിയ കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമായിരുന്ന സി എസ് ബാബുവിന്റെ 8-ാം ചരമവാർഷികം കടവത്തൂരിൽ വിവിധ പരിപാടികളോടെ അനുസ്മരിച്ചു.

കൊയില്യത്ത് സ്കൂൾ പരിസരത്ത് കേന്ദ്രീകരിച്ച് നടന്ന ബഹുജന പൊതുസമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

രാവിലെ സ്ഥിതികുടിയിലെ രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി. മുർച്ചിന അംഗം ഇ കരണത്ത് നാന്നു അനുസ്മരണ പതാക ഉയർത്തി.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ കെ രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ കെ സുരേഷ് സ്വാഗതം പറഞ്ഞു.

പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, എം ടി കെ ബാബു, ഒ കെ വാസു, വി പി നാണു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371664/cs-babu-remembered-in-kadavathur)