---
title: "25 ലക്ഷം രൂപ ഷെയർ എടുത്താൽ  ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് പറ്റിച്ചു.: ടൈലക്സ് സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണർക്കെതിരെ വിശ്വാസ വഞ്ചനക്ക്  കേസ്"
english_title: "Case of breach of trust registered against the managing partner of 'Tilex' for allegedly defrauding a person by promising profit dividends in exchange for a ₹25 lakh investment."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371642/case-of-breach-of-trust-registered-against-the-managing-partner-of-tilex-for-allegedly-defrauding-a-person-by-promising-profit-dividends-in-exchange-for-a-25-lakh-investment"
published_at: "2026-07-10T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50b0efd57bf_Untitled-4_copy.jpg"
keywords: ["Tilex", "Managing partner", "Investment", "Thaliparamba", "Police", "Case"]
---

# 25 ലക്ഷം രൂപ ഷെയർ എടുത്താൽ  ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് പറ്റിച്ചു.: ടൈലക്സ് സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണർക്കെതിരെ വിശ്വാസ വഞ്ചനക്ക്  കേസ്

> **Lead Summary:** തളിപ്പറമ്പ്: 25 ലക്ഷം രൂപ ഷെയർ കൂടിയാൽ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ചതി: ടൈലക്സ് സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണർക്കെതിരെ കേസ്. വടകര കരിമ്പന പാലം എന്ന സ്ഥലത്ത് ടൈലക്സ് എന്ന സ്ഥാപനത്തിൽ പാർട്ണർഷിപ്പിന് ആളെ ഒഴിവുണ്ടെന്നും ഷെയറിന് 25 ലക്ഷം രൂപ നൽകണമെന്നും 5% ലാഭം വിഹിതം നൽകാമെന്നും പറഞ്ഞ് യുവാവിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത ടൈലക്സ് മാനേജിങ് പാർട്ണർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

തളിപ്പറമ്പ്: 25 ലക്ഷം രൂപ ഷെയർ കൂടിയാൽ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ചതി: ടൈലക്സ് സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണർക്കെതിരെ കേസ്. വടകര കരിമ്പന പാലം എന്ന സ്ഥലത്ത് ടൈലക്സ് എന്ന സ്ഥാപനത്തിൽ പാർട്ണർഷിപ്പിന് ആളെ ഒഴിവുണ്ടെന്നും ഷെയറിന് 25 ലക്ഷം രൂപ നൽകണമെന്നും 5% ലാഭം വിഹിതം നൽകാമെന്നും പറഞ്ഞ് യുവാവിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത ടൈലക്സ് മാനേജിങ് പാർട്ണർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

തളിപ്പറമ്പ് സയ്യിദ് നഗറിലെ ബൈത്തുൽ ഇസ്‌ലാ ഹൌസിൽ മുഹമ്മദ് അഷ്‌റഫി(50)ന്റെ പരാതിയിൽ തളിപ്പറമ്പ് ഏഴാം മെയിൽ നെസ്റ്റ് പ്ലാത്തോട്ടത്തെ മുഹമ്മദ്‌ ഇക്ബാൽ സി പി(60) ക്കെതിരെയാണ് കേസ്. 2022 ൽ മുഹമ്മദിന്റെ പക്കൽ നിന്നും മൂന്ന് തവണകളായി 25 ലക്ഷം രൂപ ഇക്ബാലിന്റെ വടകരയിലുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുകയും തുക കൈപ്പറ്റിയ ശേഷം പാർട്ണർഷിപ്പോ ലാഭവിഹിതമോ നൽകാതെ ചതി ചെയ്യുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371642/case-of-breach-of-trust-registered-against-the-managing-partner-of-tilex-for-allegedly-defrauding-a-person-by-promising-profit-dividends-in-exchange-for-a-25-lakh-investment)