---
title: "സ്വകാര്യ ബസിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 5 വർഷം തടവും, പിഴയും വിധിച്ച് തലശേരി കോടതി."
english_title: "The Thalassery court sentenced the driver to five years in prison and imposed a fine in the case where five people died after being hit by a private bus."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371592/the-thalassery-court-sentenced-the-driver-to-five-years-in-prison-and-imposed-a-fine-in-the-case-where-five-people-died-after-being-hit-by-a-private-bus"
published_at: "2026-07-10T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a509160671f4_Untitled-3_copy.jpg"
keywords: ["Thalassery court", "prison", "Bus Driver", "Five years"]
---

# സ്വകാര്യ ബസിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 5 വർഷം തടവും, പിഴയും വിധിച്ച് തലശേരി കോടതി.

> **Lead Summary:** സ്വകാര്യ ബസിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ ഡ്രൈവറെ വിവിധ വകുപ്പുകൾ പ്രകാരം അഞ്ചുവർഷവും മൂന്നുമാസവും കഠിനതടവിനും, 1.5 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു.

## Article Content

സ്വകാര്യ ബസിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ ഡ്രൈവറെ വിവിധ വകുപ്പുകൾ പ്രകാരം അഞ്ചുവർഷവും മൂന്നുമാസവും കഠിനതടവിനും, 1.5 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു.

വിഘ്നേശ്വര ബസ് ഡ്രൈവർ പഴയങ്ങാടി ഏഴോം ചെങ്ങൽ നടക്കൽ ഹൗസിൽ ഡി. രുധീഷിനെയാണ് (35) തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി സി.ജെ. ഡെന്നി ശിക്ഷിച്ചത്.

പിഴയടച്ചാൽ തുക മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ ഹാജരായി. ബസ് തകറായതിനെ തുടർന്ന് റോഡരികിലിറങ്ങി നിൽക്കുകയായിരുന്ന യാത്രക്കാരെ പിലാത്തറ ഭാഗത്തുനിന്ന് വന്ന ബസിടിക്കു കയായിരുന്നു.

മുഫീദ്, സുജിത്ത്, മുസ്തഫ, സുബൈദ, കരീം എന്നിവർ അപകടത്തിൽ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. 2017 നവംബർ നാലിന് രാത്രി 7.15-ന് ചെറുതാഴം മുണ്ടൂർ മുസ്‌ലിം പള്ളിക്ക് സമീപം കെ.എസ്.ടി.പി. റോഡിലാണ് സംഭവം. 51 സാക്ഷികളിൽ 21 പേരെ വിസ്തരിച്ചു. സാക്ഷികളിൽ ഭൂരിഭാഗവും കൂറുമാറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371592/the-thalassery-court-sentenced-the-driver-to-five-years-in-prison-and-imposed-a-fine-in-the-case-where-five-people-died-after-being-hit-by-a-private-bus)