---
title: "കൂത്ത്പറമ്പിൽ ആർ.എസ്.എസ് കാര്യാവാഹകിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ സി.പി.എം. പ്രവർത്തകരെ വെറുതേ വിട്ടു"
english_title: "CPM workers were acquitted in the case involving a bomb attack on the house of an RSS Karyavahak in Koothuparamba."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371581/cpm-workers-were-acquitted-in-the-case-involving-a-bomb-attack-on-the-house-of-an-rss-karyavahak-in-koothuparamba"
published_at: "2026-07-10T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e29eaaa0f2_COURT_.jpg"
keywords: ["Court", "Bomb attack", "RSS Karyavahak", "Koothuparamba.", "CPM"]
---

# കൂത്ത്പറമ്പിൽ ആർ.എസ്.എസ് കാര്യാവാഹകിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ സി.പി.എം. പ്രവർത്തകരെ വെറുതേ വിട്ടു

> **Lead Summary:** ആർ.എസ്.എസ് കുത്തുപറമ്പ് നഗർ കാര്യവാഹകായിരുന്ന ബിനോയുടെ വീടിന് ബോംബെറിഞ്ഞ് നാശനഷ്ടം വരുത്തിയെന്ന കേസിൽ നാലു സി.പി.എം പ്രവർത്തകർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതേ വിട്ടു.

## Article Content

ആർ.എസ്.എസ് കുത്തുപറമ്പ് നഗർ കാര്യവാഹകായിരുന്ന ബിനോയുടെ വീടിന് ബോംബെറിഞ്ഞ് നാശനഷ്ടം വരുത്തിയെന്ന കേസിൽ നാലു സി.പി.എം പ്രവർത്തകർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതേ വിട്ടു.

പ്രഭുലാൽ (52), റിജിൻ (35), കെ.എം. അനീഷ് (45), ഷിബിൻ (35) എന്നിവരെയാണ് തലശ്ശേരി അഡീഷ ണൽ സെഷൻസ് കോടതി (രണ്ട്) വെറുതേവിട്ടത്. കണ്ടംകുന്ന് കൈതേരിയിൽ 2016 ജൂൺ 10-ന് രാത്രിയാണ് സംഭവം. പ്രതികൾക്കുവേണ്ടി അഡ്വ. എൻ.ആർ. ഷാനവാ സ്, അഡ്വ. ദിഗിൽ, അഡ്വ. കെ. ഷഹീഖുൽ ബെൻസി എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371581/cpm-workers-were-acquitted-in-the-case-involving-a-bomb-attack-on-the-house-of-an-rss-karyavahak-in-koothuparamba)