---
title: "കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അപകടം ;  ക്ലോക്ക് ടവർ തകർന്നു വീണു, വൻദുരന്തം ഒഴിവായി"
english_title: "Accident at Kozhikode Railway Station; clock tower collapses, major tragedy averted."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371372/accident-at-kozhikode-railway-station-clock-tower-collapses-major-tragedy-averted"
published_at: "2026-07-09T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f4e655e779_Untitled-6_copy.jpg"
keywords: ["Accident", "Kozhikode Railway Station", "Clock tower", "Collapse"]
---

# കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അപകടം ;  ക്ലോക്ക് ടവർ തകർന്നു വീണു, വൻദുരന്തം ഒഴിവായി

> **Lead Summary:** കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ 11:10 ഓടെയാണ് സംഭവം.

## Article Content

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ 11:10 ഓടെയാണ് സംഭവം.

കോഴിക്കോട്-കണ്ണൂർ പാസഞ്ചർ പ്ലാറ്റ് ഫോമിൽ ഉള്ളപ്പോഴാണ് അപകടം. ഈ ട്രെയിൻ അടച്ചിട്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2:05 ന് പുറപ്പെടേണ്ടിയിരുന്നതാണ് ട്രെയിൻ. അപകടം നടക്കുന്ന സമയത്ത് യാത്രക്കാരും ജീവനക്കാരും ഇവിടെ ഇല്ലാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്.

ക്ലോക്ക് ടവറിന്റെ ശോചനീയവാസ്ഥ സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം. 150 വർഷത്തോളം പഴക്കമുള്ളതാണ് കെട്ടിടം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371372/accident-at-kozhikode-railway-station-clock-tower-collapses-major-tragedy-averted)