---
title: "കള്ളാടി ദുരന്തത്തിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണസംഖ്യ അഞ്ചായി"
english_title: "Two more bodies recovered in the Kalladi tragedy; death toll rises to five."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371355/two-more-bodies-recovered-in-the-kalladi-tragedy-death-toll-rises-to-five"
published_at: "2026-07-09T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4da5486f55c_KALLADI.jpg"
keywords: []
---

# കള്ളാടി ദുരന്തത്തിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണസംഖ്യ അഞ്ചായി

> **Lead Summary:** വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതുവരെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇനി കണ്ടെത്താനുള്ള മൂന്ന് പേർക്കായി പ്രദേശത്ത് വ്യാപകമായ തെരച്ചിൽ തുടരുകയാണ്.

## Article Content

വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതുവരെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇനി കണ്ടെത്താനുള്ള മൂന്ന് പേർക്കായി പ്രദേശത്ത് വ്യാപകമായ തെരച്ചിൽ തുടരുകയാണ്.

തുരങ്കപാത നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോണിലെ ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളായി തിരിഞ്ഞാണ് നിലവിൽ തെരച്ചിൽ നടത്തുന്നത്. ഫയർഫോഴ്സും പൊലീസും പ്രാദേശിക കൂട്ടായ്മകളും സംയുക്തമായാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371355/two-more-bodies-recovered-in-the-kalladi-tragedy-death-toll-rises-to-five)