---
title: "പാനൂർ സ്വദേശി ഇ.മനീഷ് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന സെക്രട്ടറി"
english_title: "E. Maneesh, a native of Panur, is the State Secretary of the Indian Anti-Corruption Mission."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371346/e-maneesh-a-native-of-panur-is-the-state-secretary-of-the-indian-anti-corruption-mission"
published_at: "2026-07-09T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f3981716f1_Untitled-5_copy.jpg"
keywords: ["E. Maneesh", "State Secretary of the Indian Anti-Corruption Mission.", "Panoor"]
---

# പാനൂർ സ്വദേശി ഇ.മനീഷ് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന സെക്രട്ടറി

> **Lead Summary:** പാനൂർ: ഇന്ത്യൻ ആന്റി കറപ്ഷൻ മിഷന്റെ സംസ്ഥാന സെക്രട്ടറിയായി പാനൂർ ചമ്പാട് സ്വദേശിയായ ഇ. മനീഷിനെ തിരഞ്ഞെടുത്തു. സംഘടനയുടെ സംസ്ഥാന കാബിനറ്റിലേക്ക് കണ്ണൂർ ജില്ലയിൽ നിന്ന് ആദ്യമായി ഒരാൾ തിരഞ്ഞെടുക്കപ്പെടുന്നതെന്ന പ്രത്യേകതയും ഈ നിയമനത്തിനുണ്ട്.

## Article Content

പാനൂർ: ഇന്ത്യൻ ആന്റി കറപ്ഷൻ മിഷന്റെ സംസ്ഥാന സെക്രട്ടറിയായി പാനൂർ ചമ്പാട് സ്വദേശിയായ ഇ. മനീഷിനെ തിരഞ്ഞെടുത്തു. സംഘടനയുടെ സംസ്ഥാന കാബിനറ്റിലേക്ക് കണ്ണൂർ ജില്ലയിൽ നിന്ന് ആദ്യമായി ഒരാൾ തിരഞ്ഞെടുക്കപ്പെടുന്നതെന്ന പ്രത്യേകതയും ഈ നിയമനത്തിനുണ്ട്.

അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, പൊതുജനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തബോധവും വളർത്തുക, സാമൂഹിക ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘടനയുടെ സംസ്ഥാന നേതൃത്വത്തിലേക്കുള്ള മനീഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തകർക്കിടയിലും അനുഭാവികൾക്കിടയിലും ശ്രദ്ധേയമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

മുൻ ജസ്റ്റിസ് കമാൽ പാഷയും മേജർ രവിയും സംഘടനയുടെ മുഖ്യ രക്ഷാധികാരികളാണ്. അഡ്വ. ഡോ. രാജീവ് രാജധാനിയാണ് ദേശീയ പ്രസിഡന്റ്. പി. ആർ. വിശ്വനാഥൻ നായർ ചെയർമാനായും സംഘടനയ്ക്ക് നേതൃത്വം നൽകുന്നു.

നിലവിൽ ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിക്കുന്ന ഇ. മനീഷ്, പൊതുരംഗത്തും സാമൂഹിക-രാഷ്ട്രീയ മേഖലകളിലും സജീവ സാന്നിധ്യമാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയായി അദ്ദേഹം മത്സരിച്ചിരുന്നു.

സംസ്ഥാന സെക്രട്ടറിയെന്ന പുതിയ ചുമതല സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നും, അഴിമതിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംസ്ഥാനമൊട്ടാകെ വിപുലപ്പെടുത്തുന്നതിനായി സജീവമായി പ്രവർത്തിക്കുമെന്നും ഇ. മനീഷ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371346/e-maneesh-a-native-of-panur-is-the-state-secretary-of-the-indian-anti-corruption-mission)