---
title: "കനത്ത മഴയിൽ കൂത്തുപറമ്പ് നഗരത്തിൽ പഴയ കെട്ടിടം തകർന്നു വീണു ; അവശേഷിക്കുന്ന ഭാഗം അപകടാവസ്ഥയിൽ"
english_title: "An old building collapsed in Koothuparamba town amidst heavy rain; the remaining portion is in a precarious condition."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371258/an-old-building-collapsed-in-koothuparamba-town-amidst-heavy-rain-the-remaining-portion-is-in-a-precarious-condition"
published_at: "2026-07-08T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e79fae9f62_6a4e34bb8f2d7_1000219598.jpg"
keywords: []
---

# കനത്ത മഴയിൽ കൂത്തുപറമ്പ് നഗരത്തിൽ പഴയ കെട്ടിടം തകർന്നു വീണു ; അവശേഷിക്കുന്ന ഭാഗം അപകടാവസ്ഥയിൽ

> **Lead Summary:** കൂത്തുപറമ്പ് : കനത്ത മഴയിൽ കൂത്തുപറമ്പ് നഗരത്തിൽ പഴയ കെട്ടിടം തകർന്നു വീണു. മാർക്കറ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടമാണ് മഴയിൽ തകർന്നത്.

## Article Content

കൂത്തുപറമ്പ് : കനത്ത മഴയിൽ കൂത്തുപറമ്പ് നഗരത്തിൽ പഴയ കെട്ടിടം തകർന്നു വീണു. മാർക്കറ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടമാണ് മഴയിൽ തകർന്നത്.

രാവിലെ ഉണ്ടായ കനത്ത മഴയിലാണ് കൂത്തുപറമ്പ് നഗരത്തിൽ പഴയ കെട്ടിടം തകർന്നു വീണത്. മാർക്കറ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടമാണ് തകർന്നത്.

ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി ആളുകൾ കെട്ടിടത്തിന് സമീപത്തായി ഇരിക്കാറുണ്ടായിരുന്നു. അപകടം നടക്കുമ്പോൾ ആളുകൾ ഇല്ലാത്തതിനാൽ ആണ് ദുരന്തം വഴി മാറിയത് . കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗം ഇപ്പോഴും അപകടാവസ്ഥയിലാണുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371258/an-old-building-collapsed-in-koothuparamba-town-amidst-heavy-rain-the-remaining-portion-is-in-a-precarious-condition)