---
title: "സ്ഥിരം കുറ്റവാളി ; കാപ്പ നിയമപ്രകാരം യുവാവിനെ  പാനൂർ പൊലീസ് നാടുകടത്തി"
english_title: "Habitual offender: Panur police banish youth under KAAPA."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371243/habitual-offender-panur-police-banish-youth-under-kaapa"
published_at: "2026-07-08T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e5aab66bf7_Untitled-1_copy.jpg"
keywords: ["Habitual offende", "Panoor", "KAAPA.", "Police"]
---

# സ്ഥിരം കുറ്റവാളി ; കാപ്പ നിയമപ്രകാരം യുവാവിനെ  പാനൂർ പൊലീസ് നാടുകടത്തി

> **Lead Summary:** പാനൂർ: പാനൂർ കൈവേലിക്കൽ സ്വദേശി ആദിഷ് രാജ് കെ -നെതിരെ കാപ്പ ചുമത്തി നാടുകടത്തി. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനാണ് വിലക്ക്.

## Article Content

പാനൂർ: പാനൂർ കൈവേലിക്കൽ സ്വദേശി ആദിഷ് രാജ് കെ -നെതിരെ കാപ്പ ചുമത്തി നാടുകടത്തി. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനാണ് വിലക്ക്.

പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അടിപിടി തുടങ്ങി നാലോളം കേസുകളിൽ പ്രതിയാണ് ആദിഷ്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371243/habitual-offender-panur-police-banish-youth-under-kaapa)