---
title: "പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം ; ചക്കരക്കൽ സ്വദേശിയായ  യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി"
english_title: "Death following piles surgery; body of young man from Chakkarakkal exhumed for post-mortem."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371184/death-following-piles-surgery-body-of-young-man-from-chakkarakkal-exhumed-for-post-mortem"
published_at: "2026-07-08T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47499bb16fd_POLICE.jpg"
keywords: []
---

# പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം ; ചക്കരക്കൽ സ്വദേശിയായ  യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

> **Lead Summary:** കണ്ണൂർ: ബംഗളൂരുവിലെ ആശുപത്രിയിൽ മരണമടഞ്ഞ ചക്കരക്കൽഇരി വേരി സ്വദേശി ഷാനവാസിൻ്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് വീണ്ടു പോസ്റ്റ്മോർട്ടം ചെയ്യുന്ന നടപടികൾ തുടങ്ങി.ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത്.

## Article Content

കണ്ണൂർ: ബംഗളൂരുവിലെ ആശുപത്രിയിൽ മരണമടഞ്ഞ ചക്കരക്കൽഇരി വേരി സ്വദേശി ഷാനവാസിൻ്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് വീണ്ടു പോസ്റ്റ്മോർട്ടം ചെയ്യുന്ന നടപടികൾ തുടങ്ങി.ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത്.

കഴിഞ്ഞ മൂന്നുമാസമായി ഇദ്ദേഹത്തിൻ്റെ ബംഗളൂരുകാരിയായ ഭാര്യ നിയമനടപടികൾ നടത്തിവരികയായിരുന്നു. മാർച്ച് 16നാണ് ഷാനവാസ് ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിൽ പൈൽസ് ചികിത്സയ്ക്കിടെ മരണപ്പെടുന്നത്. ചികിത്സ പിഴവാണ് ഭർത്താവിൻ്റെ മരണത്തിന് കാരണമെന്ന് ഭാര്യ ആരോപിക്കുന്നു. മൊബൈൽ ടോർച്ച് വെളിച്ചത്തിലാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. ഗുരുതരമായ ചികിത്സ പിഴവാണ് ഷാനവാസിൻ്റെ മരണത്തിന് കാരണമായതെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും ഷാനവാസിന്റെ ഭാര്യ പറയുന്നു.

ബംഗളൂരുവിലെ മരണത്തെ തുടർന്ന് നാട്ടിലെത്തിച്ച ഷാനവാസിന്റെ മൃതദേഹം ഇരിവേരി ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കിയത്. ഇന്ന് രാവിലെ മുതൽ ചക്കരക്കൽ പൊലിസിൻ്റെ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വിദഗ്ദ്ധർ പോസ്റ്റുമോർട്ടം തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371184/death-following-piles-surgery-body-of-young-man-from-chakkarakkal-exhumed-for-post-mortem)