---
title: "പൂക്കോം ചോക്കിലോട്ട് മൊയ്ലോം ശിവ ക്ഷേത്രത്തിൽ ശ്രീരുദ്രം ഉപാസന നടന്നു"
english_title: "Sri Rudram worship was held at the Moylom Shiva Temple in Pookkom Chokkil."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371163/sri-rudram-worship-was-held-at-the-moylom-shiva-temple-in-pookkom-chokkil"
published_at: "2026-07-08T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dfc45de4c4_Untitled-6_copy.jpg"
keywords: ["Moylom Shiva Temple", "Pookkom", "Chokli"]
---

# പൂക്കോം ചോക്കിലോട്ട് മൊയ്ലോം ശിവ ക്ഷേത്രത്തിൽ ശ്രീരുദ്രം ഉപാസന നടന്നു

> **Lead Summary:** പൂക്കോം ചോക്കിലോട്ട് മൊയ്‌ലോം ശിവക്ഷേത്രത്തിൽ ശ്രീ രുദ്ര ഉപാസന നടന്നു. ശ്രീ രുദ്രം എന്ന മന്ത്രം കൊണ്ട് മഹാദേവനെ ഉപാസിക്കുന്ന ആരാധനാ സമ്പ്രദായമാണ് ശ്രീ രുദ്ര ഉപാസന. വേദത്തിലെ വിശിഷ്ഠമായ മന്ത്രമാണ് കൃഷ്ണ യജുർവ്വേദീയ തൈത്തിരിയ സംഹിതയിലെ ഇരുപത്തിനാലാമത് പർച്ചമായ ശ്രീരുദ്രം. മാനവ കുലത്തിന് ഏറെ മംഗള പ്രദമായ ശ്രീരുദ്ര ഉപാസന ശൈവാരാധനകളിൽ പ്രഥമ ഗണനീയമാകുന്നു.

## Article Content

പൂക്കോം ചോക്കിലോട്ട് മൊയ്‌ലോം ശിവക്ഷേത്രത്തിൽ ശ്രീ രുദ്ര ഉപാസന നടന്നു. ശ്രീ രുദ്രം എന്ന മന്ത്രം കൊണ്ട് മഹാദേവനെ ഉപാസിക്കുന്ന ആരാധനാ സമ്പ്രദായമാണ് ശ്രീ രുദ്ര ഉപാസന. വേദത്തിലെ വിശിഷ്ഠമായ മന്ത്രമാണ് കൃഷ്ണ യജുർവ്വേദീയ തൈത്തിരിയ സംഹിതയിലെ ഇരുപത്തിനാലാമത് പർച്ചമായ ശ്രീരുദ്രം. മാനവ കുലത്തിന് ഏറെ മംഗള പ്രദമായ ശ്രീരുദ്ര ഉപാസന ശൈവാരാധനകളിൽ പ്രഥമ ഗണനീയമാകുന്നു.

തൈത്തിരീയ സസ്വര പഠന സമിതിയുടെ നേതൃത്വത്തിൽ നടന്ന ശ്രീ രുദ്ര ഉപാസനയിൽ ബ്രഹ്മശ്രീ കൂടപ്പുഴ പരമേശ്വരൻ നമ്പൂതിരി ചാലക്കുടി, നീലമന മാധവൻ നമ്പൂതിരി തിരുവനന്തപുരം, എരുമക്കോട് ഗോവിന്ദൻ നമ്പൂതിരി തിരുനന്തപുരം, ഇ.വി കൃഷ്ണൻ പോറ്റി കൊട്ടാരക്കര , ശങ്കരൻ നമ്പൂതിരി കോഴിക്കോട്, കുളങ്കര നാരായണൻ നമ്പൂതിരി കോഴിക്കോട്, ഗോപകുമാർ നമ്പൂതിരി കണ്ണൂർ, എക്കോട്ടില്ലം ഗണേഷ് നമ്പൂതിരി കണ്ണൂർ, മല്ലിശ്ശേരി ഭാനുപ്രകാശ് നമ്പൂതിരി പെരുമണ്ണ് , വെതിരമന ഗണപതി നമ്പൂതിരി കാസർ കോഡ് എന്നീ ആചാര്യർ പങ്കെടുത്തു. ക്ഷേത്രത്തിൽ ഇദംപ്രഥമമായി നടന്ന ശ്രീ രുദ്ര ഉപാസനയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. തുടർന്ന് ഉച്ചക്ക് അന്നദാനവും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371163/sri-rudram-worship-was-held-at-the-moylom-shiva-temple-in-pookkom-chokkil)