---
title: "വയനാട് കള്ളാടി ദുരന്തം ; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധന സഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ"
english_title: "Wayanad Kalladi tragedy: Chief Minister V.D. Satheesan announces financial aid of ₹5 lakh to the families of the deceased."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371147/wayanad-kalladi-tragedy-chief-minister-vd-satheesan-announces-financial-aid-of-5-lakh-to-the-families-of-the-deceased"
published_at: "2026-07-08T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4de5b669b01_vd_satheesan.jpg"
keywords: []
---

# വയനാട് കള്ളാടി ദുരന്തം ; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധന സഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

> **Lead Summary:** വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. അപകടത്തിനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

## Article Content

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. അപകടത്തിനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

കള്ളാടി അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ ധനസഹായം നൽകും.മണ്ണ് നീക്കം ചെയാത്തതിൽ ഗുരുതര വീഴ്ചയുണ്ട്.പ്രദേശത്തിന് തൊട്ടുമുകളിലായി മണ്ണിടിച്ചിൽ ഉണ്ടായതായി വിവരങ്ങൾ ഉണ്ട്, അതുകൂടി പരിശോധിച്ച് കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും.

കേന്ദ്രസർക്കാർ ഈ തുരങ്ക നിർമാണത്തിനായി പാരിസ്ഥിതിക അനുമതി കൊടുത്തപ്പോൾ നൽകിയ കർശനമായ നിർദേശങ്ങൾ നിർമാണ കരാർ ഏറ്റെടുത്തവർ പാലിച്ചിട്ടുണ്ടോയെന്ന് കൂടി പരിശോധിയ്ക്കും.

അപകട സാദ്ധ്യതകൾ എന്തെല്ലാമാണെന്ന് പരിശോധിച്ച ശേഷം മാത്രമേ ഇനി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371147/wayanad-kalladi-tragedy-chief-minister-vd-satheesan-announces-financial-aid-of-5-lakh-to-the-families-of-the-deceased)