---
title: "ഇരിട്ടിയിലും മലയോരമേഖലകളിലും കനത്ത മഴ, വീരാജ് പേട്ടയിൽ മരം വീണ് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ആറളം ഫാമിൽ റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു"
english_title: "Heavy rain in Iritty and the hilly regions; a scooter rider was injured after a tree fell in Virajpet; traffic was disrupted at Aralam Farm after a tree fell on the road"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371145/heavy-rain-in-iritty-and-the-hilly-regions-a-scooter-rider-was-injured-after-a-tree-fell-in-virajpet-traffic-was-disrupted-at-aralam-farm-after-a-tree-fell-on-the-road"
published_at: "2026-07-08T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4df19b16fed_Untitled-4_copy.jpg"
keywords: []
---

# ഇരിട്ടിയിലും മലയോരമേഖലകളിലും കനത്ത മഴ, വീരാജ് പേട്ടയിൽ മരം വീണ് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ആറളം ഫാമിൽ റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും കാറ്റിലും ഇരിട്ടിയുടെ മലയോര മേഖലകളിൽ വൻ നാശനഷ്ടം. ആറളം ഫാം പുനരധിവാസ മേഖലയിൽ റോഡിനു കുറുകേ മരം വീണ് ഗതാഗതം തടസപ്പെട്ടു. വീരാജ് പേട്ടയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കവേ മരം വീണ് സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു.

## Article Content

രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും കാറ്റിലും ഇരിട്ടിയുടെ മലയോര മേഖലകളിൽ വൻ നാശനഷ്ടം. ആറളം ഫാം പുനരധിവാസ മേഖലയിൽ റോഡിനു കുറുകേ മരം വീണ് ഗതാഗതം തടസപ്പെട്ടു. വീരാജ് പേട്ടയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കവേ മരം വീണ് സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു.

ബാവലി, ബാരാപോൾ പുഴകളിൽ നീരൊഴുക്ക് കൂടുകയും ജലവിതാനം ഉയരുകയും ചെയ്തതോടെ പഴശ്ശി പദ്ധതിയുടെ പകുതിയോളം ഷട്ടറുകൾ തുറന്നു.

ആറളം പുനരധിവാസ മേഖലയിൽ ഒൻപതാം ബ്ലോക്കിൽ കല്ലുവെട്ടാംകുഴി ഭാഗത്ത് മെയിൻ റോഡിലേക്ക് കൂറ്റൻ പ്ലാവ് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

മോഡൽ റെസിഡൻഷ്യൽ സ്‌കൂളിന്റെ സമീപത്തും മരം കടപുഴകി വീണ് ഗതാഗതം മുടങ്ങി. വൈദ്യുതി തൂണുകളും ലൈനുകാലും തകർന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും ഏറെ നേരം തടസ്സപ്പെട്ടു. ഇരിട്ടിയിൽ നിന്നും അഗ്നിശമന സേനാ സംഘം എത്തി മരം മുറിച്ചുമാറ്റിയാണ് രണ്ടിടത്തും ഗതാഗതം പുനഃസ്ഥാപിച്ചത്.

വീരാജ്‌പേട്ടയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കവേ മരം പൊട്ടിവീണ് ബെട്ടോളി ഗ്രാമത്തിലെ സിന്ധു എന്ന യാത്രക്കാരിക്ക്‌ പരിക്കേറ്റു. പരിക്ക് നിസ്സാരമാണെങ്കിലും സ്‌കൂട്ടർ തകർന്നു. സിന്ധുവിനെ ആശുപത്രിയിൽ പ്രഥമ ശിശ്രൂഷക്ക് ശേഷം വിട്ടയച്ചു .

മലയോര മേഖലയിൽ പലയിടങ്ങളിലും വൈദ്യുതി ബന്ധങ്ങളും തകരാറിലായി.

കുടകിലെ വിവിധ മേഖലകളിലും കനത്ത മഴയാണ് പെയ്യ്ന്നത്. മാക്കൂട്ടം ബ്രഹ്മഗിരി വനമേഖലയിലും ആറളം, കൊട്ടിയൂർ വനമേഖലയിലെ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371145/heavy-rain-in-iritty-and-the-hilly-regions-a-scooter-rider-was-injured-after-a-tree-fell-in-virajpet-traffic-was-disrupted-at-aralam-farm-after-a-tree-fell-on-the-road)