---
title: "പിണറായി വിജയന്റെ പാണ്ഡ്യാല മുക്കിലെ വീട്ടില്‍ വീണ്ടും ഇ ഡി ; നികുതി രേഖകൾ കൊണ്ടുപോയി, പരിശോധിച്ചത് 80 സെൻ്റും വീടിനടുത്തുള്ള ഭൂമിയും."
english_title: "ED visits Pinarayi Vijayan's Pandyala Mukku residence again; tax documents were seized, and an inspection was conducted on the 80-cent plot and the land adjacent to the house."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371116/ed-visits-pinarayi-vijayans-pandyala-mukku-residence-again-tax-documents-were-seized-and-an-inspection-was-conducted-on-the-80-cent-plot-and-the-land-adjacent-to-the-house"
published_at: "2026-07-08T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dda67c6b3b_Untitled-1_copy.jpg"
keywords: ["ED", "Pinarayi Vijayan'", "Tax document"]
---

# പിണറായി വിജയന്റെ പാണ്ഡ്യാല മുക്കിലെ വീട്ടില്‍ വീണ്ടും ഇ ഡി ; നികുതി രേഖകൾ കൊണ്ടുപോയി, പരിശോധിച്ചത് 80 സെൻ്റും വീടിനടുത്തുള്ള ഭൂമിയും.

> **Lead Summary:** പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലാണ് ഇ ഡി എത്തിയത്.

## Article Content

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലാണ് ഇ ഡി എത്തിയത്.

ഇന്നലെ 11 മണിയോടെയാണ് ഇ ഡി സംഘം വീടിന് സമീപത്ത് എത്തിയത്. പാതിരിയാട് വില്ലേജ് ഓഫീസറില്‍ നിന്നും ഇ ഡി സംഘം വിവരങ്ങള്‍ തേടി. വില്ലേജ് ഓഫീസറെ ഒപ്പം കൂട്ടിയാണ് വീട്ടിലെത്തിയത്.

വീടിന് അകത്ത് കയറാതെയായിരുന്നു പരിശോധന. സ്‌കെച്ച് പ്ലാന്‍ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷിച്ചത്. ഇ ഡി സംഘം ഇപ്പോഴും കണ്ണൂരില്‍ തന്നെ തുടരുന്നതായാണ് വിവരം..

മാസപ്പടി കേസിൽ രണ്ടു തവണ വീണയെ ചോദ്യം ചെയ്തിരുന്നു. മൂന്നാം തവണയും ചോദ്യ ചെയ്യുമെന്ന സൂചനകൾക്കിടെയാണ് കണ്ണൂർ പിണറായിയിലെ ഭൂമി പരിശോധന. നേരത്തെ, വീണയുടെ ബാങ്ക് ലോക്കറും ഇഡി ഉദ്യോ​ഗസ്ഥർ പരിശോധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371116/ed-visits-pinarayi-vijayans-pandyala-mukku-residence-again-tax-documents-were-seized-and-an-inspection-was-conducted-on-the-80-cent-plot-and-the-land-adjacent-to-the-house)