---
title: "പരാതി അവഗണിച്ച് നഗരസഭയും, ദുരന്ത നിവാരണ സേനയും ; കരിയാട്  പനമരം വീട്ടിലേക്ക് പൊട്ടിവീണു"
english_title: "Municipality and Disaster Management Force ignore complaint;  falls onto Panamaram house in Kariyad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370891/municipality-and-disaster-management-force-ignore-complaint-falls-onto-panamaram-house-in-kariyad"
published_at: "2026-07-07T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c86b020214_Untitled-1_copy.jpg"
keywords: []
---

# പരാതി അവഗണിച്ച് നഗരസഭയും, ദുരന്ത നിവാരണ സേനയും ; കരിയാട്  പനമരം വീട്ടിലേക്ക് പൊട്ടിവീണു

> **Lead Summary:** ശക്തമായ കാറ്റിലും മഴയിലും കരിയാട് പടന്നക്കരയിലെ കിഴക്കയിൽ ദിനചന്ദ്രൻ്റെ വീടിലേക്ക് അടുത്ത വീട്ടുപറമ്പിലെ പനമരം പൊട്ടിവീണു. അയൽവാസി എടവന തൊടുവയിൽ ഹാജറ യുടെ വീട്ടുപറമ്പിലെ പനയാണ് വീട്ടുമതിലിന്മേൽ പൊട്ടിവീണത്.

## Article Content

ശക്തമായ കാറ്റിലും മഴയിലും കരിയാട് പടന്നക്കരയിലെ കിഴക്കയിൽ ദിനചന്ദ്രൻ്റെ വീടിലേക്ക് അടുത്ത വീട്ടുപറമ്പിലെ പനമരം പൊട്ടിവീണു. അയൽവാസി എടവന തൊടുവയിൽ ഹാജറ യുടെ വീട്ടുപറമ്പിലെ പനയാണ് വീട്ടുമതിലിന്മേൽ പൊട്ടിവീണത്.

അപകടാവസ്ഥയിലായ പനമരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ദിനചന്ദ്രൻ ദുരന്തനിവാരണ അതോറിറ്റിക്കും, റവന്യൂ അധികൃതർക്കും നഗരസഭക്കും 2022 മുതൽ പരാതി നൽകിയിരുന്നു. പരാതി അധികൃതർ അവഗണിച്ചതായും തുടർ നടപടികൾ കൈക്കൊണ്ടില്ല എന്നും പരാതിയുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370891/municipality-and-disaster-management-force-ignore-complaint-falls-onto-panamaram-house-in-kariyad)