---
title: "കാറ്റും മഴയും ; പൊയിലൂരിൽ തെങ്ങ് വീണ് ഥാർ ജീപ്പ് തകർന്നു "
english_title: "Wind and rain: Thar Jeep crushed by falling coconut tree in Poyiloor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370835/wind-and-rain-thar-jeep-crushed-by-falling-coconut-tree-in-poyiloor"
published_at: "2026-07-06T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4bbf31b0901_Untitled-1_copy.jpg"
keywords: []
---

# കാറ്റും മഴയും ; പൊയിലൂരിൽ തെങ്ങ് വീണ് ഥാർ ജീപ്പ് തകർന്നു 

> **Lead Summary:** തിങ്കളാഴ്‌ച രാവിലെയുണ്ടായ ശക്തമായ കാറ്റിൽ പാനൂർ മേഖലയിൽ പരക്കെ നാശം. രാവിലെ ഒൻപത് മണിയോടെയുണ്ടായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. വൈദ്യുതി വിതരണവും താറുമാറായി. സെൻട്രൽ പൊയിലൂരിലെ

## Article Content

തിങ്കളാഴ്‌ച രാവിലെയുണ്ടായ ശക്തമായ കാറ്റിൽ പാനൂർ മേഖലയിൽ പരക്കെ നാശം. രാവിലെ ഒൻപത് മണിയോടെയുണ്ടായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. വൈദ്യുതി വിതരണവും താറുമാറായി. സെൻട്രൽ പൊയിലൂരിലെ

കൂട്ടായി സുരേന്ദ്രൻ്റെ വീട്ടുപറമ്പിലെ തെങ്ങ് വീണ് ഥാർ ജീപ്പ് തകർന്നു. തൊട്ടടുത്ത പൂവുള്ളതിൽ നാരായണൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പിന് മുകളിലാണ് തെങ്ങ് വീണത്. റമ്പുട്ടാൻ മരവും മാവും കടപുഴകി വീണിട്ടുണ്ട്.മൊകേരി പാത്തിപ്പാലത്തും കാറ്റിൽ നാശനഷ്ടമുണ്ടായി. മരം പൊട്ടിവീണ് വീട്ടമ്മക്ക് പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370835/wind-and-rain-thar-jeep-crushed-by-falling-coconut-tree-in-poyiloor)