---
title: "മാഹിയിൽ കെട്ടിടത്തിൽ നിന്നും ഇറങ്ങി വരവെ തെന്നി വീണ് തലയിടിച്ച്  കൊളവല്ലൂർ സ്വദേശിയായ മധ്യവയസ്കൻ മരിച്ചു"
english_title: "Accident "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370816/accident"
published_at: "2026-07-06T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b96d6bc02f_1001311634.jpg"
keywords: []
---

# മാഹിയിൽ കെട്ടിടത്തിൽ നിന്നും ഇറങ്ങി വരവെ തെന്നി വീണ് തലയിടിച്ച്  കൊളവല്ലൂർ സ്വദേശിയായ മധ്യവയസ്കൻ മരിച്ചു

> **Lead Summary:** മാഹിയിൽ കെട്ടിടത്തിൽ നിന്നും ഇറങ്ങി വരവെ തെന്നി വീണ് തലയിടിച്ച് വീണ് കൊളവല്ലൂർ സ്വദേശിയായ മധ്യവയസ്കൻ മരിച്ചു.

## Article Content

മാഹിയിൽ കെട്ടിടത്തിൽ നിന്നും ഇറങ്ങി വരവെ തെന്നി വീണ് തലയിടിച്ച് വീണ് കൊളവല്ലൂർ സ്വദേശിയായ മധ്യവയസ്കൻ മരിച്ചു.

ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് മാഹി പാലത്തിന് സമീപത്തെ കെട്ടിടത്തിൽ നിന്നും ഇറങ്ങി വരവെ ചെറുവാഞ്ചേരി സ്വദേശിക്ക് അപകടം സംഭവിച്ചത്

കല്ലുവളപ്പിൽ കൊളവല്ലൂർ ചെറുപറമ്പ് മൊട്ടേമ്മൽ ഹൗസിൽ ഉണ്ണികൃഷ്ണ (56)നാണ് മരണപ്പെട്ടത്.

സംഭവം നടന്നയുടൻ മാഹി ഗവ. ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരണപ്പെട്ടിരുന്നു

വീഴ്ച്ചയുടെ ആഘാതത്തിൽ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം മാഹി ഗവ. ആശുപത്രി മോർച്ചറിയിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370816/accident)