---
title: "പി.ആർ.എം കൊളവല്ലൂർ എച്ച്.എസ്.എസിൽ  പ്ലസ് വൺ പ്രവേശനോത്സവം വർണാഭം           "
english_title: "Colorful Plus One Admission Festival at PRM Kolavallur HSS"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370758/colorful-plus-one-admission-festival-at-prm-kolavallur-hss"
published_at: "2026-07-06T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b689ba1966_Untitled-4_copy.jpg"
keywords: []
---

# പി.ആർ.എം കൊളവല്ലൂർ എച്ച്.എസ്.എസിൽ  പ്ലസ് വൺ പ്രവേശനോത്സവം വർണാഭം           

> **Lead Summary:** > കൊളവല്ലൂർ: പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു. വിദ്യാർത്ഥികൾക്ക് മധുരവിതരണവും നടത്തി "ടീമാകാം പുതു യുഗ സ്വപ്നങ്ങൾക്കായി"എന്ന മുദ്രാവാക്യമുയർത്തി 2026 -27 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവം കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി രാജേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

> കൊളവല്ലൂർ: പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു. വിദ്യാർത്ഥികൾക്ക് മധുരവിതരണവും നടത്തി "ടീമാകാം പുതു യുഗ സ്വപ്നങ്ങൾക്കായി"എന്ന മുദ്രാവാക്യമുയർത്തി 2026 -27 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവം കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി രാജേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് സമീർ പറമ്പത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം ശ്രീജ സ്വാഗതമാശംസിച്ചു. ഹെഡ് മാസ്റ്റർ കെ.ഐ കൃഷ്ണ മുരളി, സ്റ്റാഫ് സെക്രട്ടറി കെ.പി തിലകം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.ബിന്ദു, എസ്.കെ ചിത്രാംഗദൻ എന്നിവർ സംസാരിച്ചു. മക്കളെ അറിയാൻ എന്ന വിഷയത്തിൽ അധ്യാപകരായ സൗഹൃദ കോഡിനേറ്റർ കെ.പി തിലകം, പി.ബിന്ദു എന്നിവരും കരിയർ ഗൈഡൻസ് ക്ലാസ് കെ. ആശിഷ്, കെ. രസ്നി എന്നിവരും കൈകാര്യം ചെയ്തു.

എൻ.എസ്.എസ് വളണ്ടിയർമാർ ലഹരിക്കെതിരായ ഫ്ലാഷ് മോബ് നടത്തി. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ വായന ചാലഞ്ച് മത്സരത്തിൽ 27 പുസ്തകങ്ങളിൽ നിന്നും 4250 ഓളം പേജുകൾ വായിച്ച് മെഗാസമ്മാനമായ വിമാന യാത്രക്ക് അർഹത നേടിയ പ്ലസ് ടു വിദ്യാർത്ഥിനിയും , എൻ.എസ്.എസ് വളണ്ടിയർ ലീഡറുമായ ദേവഹിത സെഡ്.ആർ നെ ചടങ്ങിൽ സ്കൂളിന്റെ ഉപഹാരം നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370758/colorful-plus-one-admission-festival-at-prm-kolavallur-hss)