---
title: "മരണകാരണം തലക്കേറ്റ പരിക്ക്; പാനൂരിൽ കടവരാന്തയിൽ മരിച്ചയാളുടെ സംസ്കാരം ആറളത്ത് നടന്നു"
english_title: "Cause of death was a head injury; the funeral of the man who died on a shop veranda in Panur was held at Aralam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370735/cause-of-death-was-a-head-injury-the-funeral-of-the-man-who-died-on-a-shop-veranda-in-panur-was-held-at-aralam"
published_at: "2026-07-06T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b500c83574_Untitled-2_copy.jpg"
keywords: ["Panoor", "Death", "Head injury", "Aralam."]
---

# മരണകാരണം തലക്കേറ്റ പരിക്ക്; പാനൂരിൽ കടവരാന്തയിൽ മരിച്ചയാളുടെ സംസ്കാരം ആറളത്ത് നടന്നു

> **Lead Summary:** പാനൂർ : പാനൂരിൽ ആധാരം എഴുത്തുകാരുടെ കടവരാന്തയിൽ മരിച്ചയാളുടെ സംസ്കാരം ആറളത്ത് നടന്നു.പാനൂർ ടൗണിലെ കടവരാന്തയിൽ താമസിച്ചിരുന്ന അറുപത് കാരനെ ഇന്നലെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറളം പത്താം ബ്ലോക്കിലെ ബാലകൃഷ്ണൻ നെയാണ് ഞായറാഴ്ച രാവിലെ പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്തെ ഒരു കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

പാനൂർ : പാനൂരിൽ ആധാരം എഴുത്തുകാരുടെ കടവരാന്തയിൽ മരിച്ചയാളുടെ സംസ്കാരം ആറളത്ത് നടന്നു.പാനൂർ ടൗണിലെ കടവരാന്തയിൽ താമസിച്ചിരുന്ന അറുപത് കാരനെ ഇന്നലെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറളം പത്താം ബ്ലോക്കിലെ ബാലകൃഷ്ണൻ നെയാണ് ഞായറാഴ്ച രാവിലെ പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്തെ ഒരു കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

(www.panoornews.in)രാവിലെ പ്രദേശവാസികളാണ് ബാലകൃഷ്ണൻ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. തുടർന്ന് വിവരം പാനൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

വീണ് തലയിടിച്ചതിനെ തുടർന്നുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൻ്റെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ.

പാനൂരിലെ ഒരു മരമില്ലിൽ തൊഴിലാളിയായി എത്തിയിരുന്ന ബാലകൃഷ്ണൻ കഴിഞ്ഞ കുറേ നാളുകളായി സ്ഥിരതാമസമില്ലാതെ പാനൂരിലെ വിവിധ കടവരാന്തകളിലായിരുന്നു താമസം. പ്രദേശവാസികൾക്ക് സുപരിചിതനായിരുന്നു ഇദ്ദേഹം.

പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും തുടർന്ന് ആറളത്ത് ഇന്നലെ വൈകിട്ട് സംസ്കരിക്കുകയും ചെയ്തു. സംഭവത്തിൽ പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370735/cause-of-death-was-a-head-injury-the-funeral-of-the-man-who-died-on-a-shop-veranda-in-panur-was-held-at-aralam)