---
title: "ചൊക്ലിയിലെ കർഷകർക്ക് വേണ്ടി ഓട്ടോമാറ്റിക്ക് മഴ മാപിനി സ്ഥാപിക്കും ; ഞാറ്റുവേല ചന്തയും കർഷക സഭയും നടന്നു"
english_title: "Automatic rain gauges will be installed for farmers in Chokli; a 'Njattuvela' market and a farmers' meet were held."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370728/automatic-rain-gauges-will-be-installed-for-farmers-in-chokli-a-njattuvela-market-and-a-farmers-meet-were-held"
published_at: "2026-07-06T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b4b74e1914_Untitled-1_copy.jpg"
keywords: []
---

# ചൊക്ലിയിലെ കർഷകർക്ക് വേണ്ടി ഓട്ടോമാറ്റിക്ക് മഴ മാപിനി സ്ഥാപിക്കും ; ഞാറ്റുവേല ചന്തയും കർഷക സഭയും നടന്നു

> **Lead Summary:** ചൊക്ലി:ചൊക്ലി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി തലശ്ശേരി എംഎൽഎ കാരായി രാജൻ ഉദ്ഘാടനം ചെയ്തു.മുതിർന്ന കർഷകൻ കെ.കെ പത്മനാഭന് തൈ കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് അദ്ധ്യക്ഷനായി.പദ്ധതി വിശദീകരണം എഡിഎ ഷിത സി.ആർ നടത്തി,

## Article Content

ചൊക്ലി:ചൊക്ലി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി തലശ്ശേരി എംഎൽഎ കാരായി രാജൻ ഉദ്ഘാടനം ചെയ്തു.മുതിർന്ന കർഷകൻ കെ.കെ പത്മനാഭന് തൈ കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് അദ്ധ്യക്ഷനായി.പദ്ധതി വിശദീകരണം എഡിഎ ഷിത സി.ആർ നടത്തി,

ജില്ലാ പഞ്ചായത്ത് അംഗം പി.പ്രസന്ന, പഞ്ചായത്ത് വൈസ്: പ്രസിഡന്റ് കെ എം സപ്ന,പഞ്ചായത്ത് സെക്രട്ടറി വി. അനിഷ,

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.ഉദയൻ ,പി.കെ മോഹനൻ , മിഫ്താഹ്,പഞ്ചായത്ത് വൈസ് ചെയർ പേഴ്സൺമാരായ പി.ജയചന്ദ്രൻ, കെ.ടി.കെ പ്രദീപൻ , കെ.പി ഷമീന , എന്നിവർ സംസാരിച്ചു ,കെ.സി.സി വായ്പ പദ്ധതി വിശദീകരണംസുദർശനൻ കെ (പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ) നിർവ്വഹിച്ചു

കൂടാതെ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി വിശദീകരണംഅഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ജില്ലാ മാനേജർ ടി.ടി.കെ വിഷ്ണു വിശദീകരിച്ചു.കാർഷിക യന്ത്രങ്ങൾ 50% വരെ സബ്സിഡി നിരക്കിൽ SMAM പദ്ധതി സൗജന്യ രജിസ്ട്രേഷനും നടന്നു,

കൃഷി ഓഫീസർ ശരത്ത് കൃഷ്ണ ആർ സ്വാഗതവും, കൃഷി അസിസ്റ്റന്റ് സാന്ദ്ര എസ് നന്ദിയും രേഖപ്പെടുത്തി

വിവിധ തരം നടീൽ വസ്തുക്കളുടെ വിപണനം,

- തെങ്ങിൻ തൈകൾ

- ഫല വൃക്ഷ തൈകൾ

- വാഴ, കമുകിൻ തൈകൾ എന്നിവയുടെ പ്രദർശനവും, വിൽപ്പനയും ഞാറ്റുവേല ചന്ത വഴി നടന്നു...

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370728/automatic-rain-gauges-will-be-installed-for-farmers-in-chokli-a-njattuvela-market-and-a-farmers-meet-were-held)