---
title: "വായന പക്ഷാചരണം: എം.പി. വീരേന്ദ്രകുമാറിൻ്റെ പുസ്തകങ്ങളെ കുറിച്ച് ചർച്ച നടത്തി"
english_title: "Reading Fortnight: Discussion held on M.P. Veerendrakumar's books."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370719/reading-fortnight-discussion-held-on-mp-veerendrakumars-books"
published_at: "2026-07-06T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b43dcc86ae_Untitled-2_copy.jpg"
keywords: []
---

# വായന പക്ഷാചരണം: എം.പി. വീരേന്ദ്രകുമാറിൻ്റെ പുസ്തകങ്ങളെ കുറിച്ച് ചർച്ച നടത്തി

> **Lead Summary:** പാനൂർ: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി പാനൂർ പി.ആർ. ലൈബ്രറിയിൽ വനിതാ വേദി സംഗമവും എം.പി. വീരേന്ദ്രകുമാറിൻ്റെ പുസ്തകങ്ങളെ കുറിച്ചുള്ള ചർച്ചയും സംഘടിപ്പിച്ചു.

## Article Content

പാനൂർ: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി പാനൂർ പി.ആർ. ലൈബ്രറിയിൽ വനിതാ വേദി സംഗമവും എം.പി. വീരേന്ദ്രകുമാറിൻ്റെ പുസ്തകങ്ങളെ കുറിച്ചുള്ള ചർച്ചയും സംഘടിപ്പിച്ചു.

പ്രസിഡൻ്റ് കെ.പി.മോഹനൻ അധ്യക്ഷത വഹിച്ചു. അഡ്വ.പത്മജാ പദ്മനാഭൻ വനിതാ സംഗമം സന്ദേശം നൽകി. ശ്രീജ എം ചെണ്ടയാട് രൂപരേഖ അവതരിപ്പിച്ചു.

വീരേന്ദ്രകുമാറിൻ്റെ പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്ക് ഡോ.കെ.വി. ശശിധരൻ, എൻ.കെ. ജയപ്രസാദ്, എം.ഹരീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കെ.പി. രമേഷ് ബാബു മോഡറേറ്ററായിരുന്നു. ജയചന്ദ്രൻ കരിയാട് സ്വാഗതവും കരുവാങ്കണ്ടി ബാലൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370719/reading-fortnight-discussion-held-on-mp-veerendrakumars-books)