---
title: "പാനൂരിനടുത്ത് പാത്തിപ്പാലത്ത് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു ; ഒരു സ്ത്രീക്ക് പരിക്ക്, വൈദ്യുതി ലൈനുകൾ തകർന്നു."
english_title: "Trees were uprooted by strong winds at Pathippalam, near Panur; a woman was injured, and power lines were damaged."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370709/trees-were-uprooted-by-strong-winds-at-pathippalam-near-panur-a-woman-was-injured-and-power-lines-were-damaged"
published_at: "2026-07-06T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b3d6dcf253_Untitled-2_copy.jpg"
keywords: ["Strong wind", "Patippalam", "Panoor", "power lines", "Damage"]
---

# പാനൂരിനടുത്ത് പാത്തിപ്പാലത്ത് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു ; ഒരു സ്ത്രീക്ക് പരിക്ക്, വൈദ്യുതി ലൈനുകൾ തകർന്നു.

> **Lead Summary:** പാനൂർ:ശക്തമായ കാറ്റിൽ മൊകേരി പാത്തിപ്പാലം പ്രദേശത്ത് നിരവധി മരങ്ങൾ കടപുഴകി വീണ് നാശനഷ്ടമുണ്ടായി. സംഭവത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.

## Article Content

പാനൂർ:ശക്തമായ കാറ്റിൽ മൊകേരി പാത്തിപ്പാലം പ്രദേശത്ത് നിരവധി മരങ്ങൾ കടപുഴകി വീണ് നാശനഷ്ടമുണ്ടായി. സംഭവത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.

ശക്തമായ കാറ്റിനെ തുടർന്ന് റോഡരികിലെ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകൾ തകരുകയും ചെയ്തു. ഇതോടെ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വീണ മരങ്ങൾ റോഡിലേക്ക് പതിച്ചതോടെ ഗതാഗതത്തിനും നേരിയ തടസ്സം നേരിട്ടു.

പരിക്കേറ്റ സ്ത്രീയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

സംഭവമറിഞ്ഞെത്തിയ നാട്ടുകാരും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേർന്ന് റോഡിൽ വീണ മരങ്ങൾ മുറിച്ചുമാറ്റാനും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുമുള്ള നടപടികൾ ആരംഭിച്ചു. പ്രദേശത്ത് ശക്തമായ കാറ്റും പ്രതികൂല കാലാവസ്ഥയും തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370709/trees-were-uprooted-by-strong-winds-at-pathippalam-near-panur-a-woman-was-injured-and-power-lines-were-damaged)