---
title: "പയ്യന്നൂരിലെ സ്വർണ വ്യാപാരിയെ മഹാരാഷ്ട്രയിൽ കൊള്ളയടിച്ച സംഭവത്തിൽ ട്വിസ്റ്റ് ; കൂത്ത്പറമ്പ് സ്വദേശിയടക്കം 3 പേർ റിമാന്റിൽ"
english_title: "Twist in the case of the gold merchant from Payyannur being robbed in Maharashtra; three people, including a native of Koothuparamba, remanded."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370534/twist-in-the-case-of-the-gold-merchant-from-payyannur-being-robbed-in-maharashtra-three-people-including-a-native-of-koothuparamba-remanded"
published_at: "2026-07-05T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4870343798e_police.1697912334.jpg"
keywords: ["Payyannur", "Koothuparamba", "Gold merchant", "Robbery", "Arrest", "Maharashtra"]
---

# പയ്യന്നൂരിലെ സ്വർണ വ്യാപാരിയെ മഹാരാഷ്ട്രയിൽ കൊള്ളയടിച്ച സംഭവത്തിൽ ട്വിസ്റ്റ് ; കൂത്ത്പറമ്പ് സ്വദേശിയടക്കം 3 പേർ റിമാന്റിൽ

> **Lead Summary:** പയ്യന്നൂരിലെ സ്വർണവ്യാപാരിയെ കാർ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോയി ലക്ഷങ്ങളുടെ സ്വർണം കൊള്ളയടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കൂത്തുപറമ്പ് പാതിരിയാടെ ആർ.കെ നിമിൽ , കർണ്ണാടക മടിക്കേരി സ്വദേശികളായ ഇർഷാദ് , മുസ്തഫ എന്നിവരെയാണ് പനമ്പൂർ പോലീസ് പിടികൂടിയത്.

## Article Content

പയ്യന്നൂരിലെ സ്വർണവ്യാപാരിയെ കാർ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോയി ലക്ഷങ്ങളുടെ സ്വർണം കൊള്ളയടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കൂത്തുപറമ്പ് പാതിരിയാടെ ആർ.കെ നിമിൽ , കർണ്ണാടക മടിക്കേരി സ്വദേശികളായ ഇർഷാദ് , മുസ്തഫ എന്നിവരെയാണ് പനമ്പൂർ പോലീസ് പിടികൂടിയത്.

വർഷങ്ങളായി പയ്യന്നൂരിൽ സ്വർണ വ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസ് സുബ്ബറാവു ധനവാഡെയാണ് (44) കഴിഞ്ഞ 29ന് കൊള്ളക്ക് ഇരയായത്. മഹാരാഷ്ട്രയിലെ സാങ്ങിയിൽ സുഹൃത്തിന്റെ വീട്ടിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത് പയ്യന്നൂരിലേക്ക് സൂറത്ത് കല്ലിന് സമീപം ബൈക്കമ്പാടിയി മടങ്ങവെ മംഗലാപുരം ബൈക്കമ്പാടി ജംഗ്ഷനിൽ എത്തിയപ്പോൾ രണ്ട് ഇന്നോവ കാറുകളിലും, സ്വിഫ്റ്റ് കാറിലുമായി എത്തിയ സംഘം വികാസിനെയും കുടുംബത്തെയും തടഞ്ഞു നിർത്തുകയായിരുന്നു.

തുടർന്ന് ഇവരുടെ കാർ തട്ടിക്കൊണ്ടുപോയി. കാറിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 22ലക്ഷം രൂപയോളം വിലമതിക്കുന്ന 180 ഗ്രാം സ്വർണമാണുണ്ടായിരുന്നത്. കൊള്ളസംഘമെത്തിയത് കേരള രജിസ്ട്രേഷനിലുള്ള കാറുകളിലാണെന്ന് സൂചനയുണ്ടായിരുന്നു. കാർ 30ന് ബണ്ട്വാൾ പച്ചി നടുക്കയിലാണ് ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. വികാസിന് സാങ്ങലിയിലും സ്വർണക്കടയുണ്ട്.

സംഭവത്തിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ വലയിലാക്കിയത്. കേസിൽ ഇനി 13 പേർ കൂടി പിടിയിലാകാനുണ്ട്. ഇവർ മടിക്കേരി, കണ്ണൂർ ഭാഗങ്ങളിലുള്ളവരാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370534/twist-in-the-case-of-the-gold-merchant-from-payyannur-being-robbed-in-maharashtra-three-people-including-a-native-of-koothuparamba-remanded)