---
title: "സുഹൃത്തുക്കളോടൊപ്പം തോട്ടിൽ കുളിക്കാൻ പോയ വിദ്യാർഥി  മുങ്ങിമരിച്ചു"
english_title: "student drowned while going to bathe in a stream with friends."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370492/student-drowned-while-going-to-bathe-in-a-stream-with-friends"
published_at: "2026-07-04T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4927d661c7d_6a4924d16c487_kasargod.jpg"
keywords: []
---

# സുഹൃത്തുക്കളോടൊപ്പം തോട്ടിൽ കുളിക്കാൻ പോയ വിദ്യാർഥി  മുങ്ങിമരിച്ചു

> **Lead Summary:** സുഹൃത്തുക്കളോടൊപ്പം തോട്ടിൽ കുളിക്കാൻ പോയ വിദ്യാർഥി തോട്ടിൽ മുങ്ങിമരിച്ചു. നെല്ലിയടുക്കം പുതിയ ഉന്നതിയിലെ അനീഷിൻ്റെയും അശ്വനിയുടെയും മകൻ ആദിത്യൻ ആണ് മരിച്ചത്.

## Article Content

സുഹൃത്തുക്കളോടൊപ്പം തോട്ടിൽ കുളിക്കാൻ പോയ വിദ്യാർഥി തോട്ടിൽ മുങ്ങിമരിച്ചു. നെല്ലിയടുക്കം പുതിയ ഉന്നതിയിലെ അനീഷിൻ്റെയും അശ്വനിയുടെയും മകൻ ആദിത്യൻ ആണ് മരിച്ചത്.

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പത്താം തരം വിദ്യാർഥിയാണ്. ശനിയാഴ്ച വൈകിട്ട് മൂന്നോടെ പനയാൽ കോട്ടപ്പാറ പൊടിപ്പള്ളം വയലിലെ തോട്ടിൽ കുളിക്കുന്നതിനിടെ കഴിയിൽ മുങ്ങിത്താഴുകയായിരുന്നു.

മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ആര്യനന്ദ (ഒൻപതാം ക്ലാസ്സ് വിദ്യാർഥിനി, ജിഎച്ച്എസ് തച്ചങ്ങാട്), ആദർശ് (ഒന്നാംക്ലാസ് വിദ്യാർഥിനി, എസ്എംഎ യൂപി സ്‌കൂൾ പനയാൽ).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370492/student-drowned-while-going-to-bathe-in-a-stream-with-friends)