---
title: "ചമ്പാട് നാളെ ഒരേ മനസോടെ ഒന്നിച്ചിറങ്ങും; പ്രിയപ്പെട്ട ഷിനോജിനായി"
english_title: " Tomorrow, Champad will come together as one—for their beloved Shinoj."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370409/tomorrow-champad-will-come-together-as-onefor-their-beloved-shinoj"
published_at: "2026-07-04T14:17:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48c8c22b134_cvcvcv.jpg"
keywords: ["Tomorrow", "Champad", "Shinoj", "Heart patient"]
---

# ചമ്പാട് നാളെ ഒരേ മനസോടെ ഒന്നിച്ചിറങ്ങും; പ്രിയപ്പെട്ട ഷിനോജിനായി

> **Lead Summary:** ചമ്പാട്: ഇരു വൃക്കകളും ഗുരുതരമായി രോഗബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന താഴെ ചമ്പാട് കുങ്കന്റവിട ഷിനോജ് ന്റെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിൽ നാളെ ചമ്പാട് ഗ്രാമം മുഴുവൻ ഒരുമിക്കും.

## Article Content

ചമ്പാട്: ഇരു വൃക്കകളും ഗുരുതരമായി രോഗബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന താഴെ ചമ്പാട് കുങ്കന്റവിട ഷിനോജ് ന്റെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിൽ നാളെ ചമ്പാട് ഗ്രാമം മുഴുവൻ ഒരുമിക്കും.

ഷിനോജിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (രാവിലെ 8 മണി മുതൽ) ചമ്പാട്ടിലെ മുഴുവൻ വീടുകളിലും കമ്മിറ്റി അംഗങ്ങൾ നേരിട്ടെത്തി ചികിത്സാ സഹായധനം സ്വരൂപിക്കും. ഇതിനോടകം തന്നെ പ്രവർത്തകർ വീടുകൾ സന്ദർശിച്ച് ഷിനോജിന്റെ ആരോഗ്യസ്ഥിതിയും ചികിത്സയുടെ അടിയന്തര ആവശ്യകതയും ഫണ്ട് ശേഖരണത്തിന്റെ ലക്ഷ്യവും നാട്ടുകാരെ അറിയിച്ചിട്ടുണ്ട്.

നിലവിൽ സ്ഥിരമായി ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകളിലൂടെയാണ് ഷിനോജ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് ഇനി പ്രതീക്ഷയെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ലക്ഷക്കണക്കിന് രൂപ ആവശ്യമായ സാഹചര്യത്തിൽ, ആ ഭാരം കുടുംബത്തിന് ഒറ്റയ്ക്ക് വഹിക്കാൻ കഴിയാത്തതിനാലാണ് നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് സഹായഹസ്തം നീട്ടിയത്.

ജീവൻ രക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ ചമ്പാട് നാടൊന്നാകെ ഒപ്പം നിൽക്കുകയാണ്. ഓരോ കുടുംബവും നൽകുന്ന ചെറിയ സഹായം പോലും ഷിനോജിന്റെ ജീവിതത്തിലേക്കുള്ള വലിയ പ്രതീക്ഷയായി മാറുമെന്ന വിശ്വാസത്തിലാണ് കമ്മിറ്റി പ്രവർത്തകർ.

ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾ:

ചെയർപേഴ്സൺ: കെ. കെ. ലീല

കൺവീനർ: എൻ. എം. മണിലാൽ

ട്രഷറർ: പ്രേമനന്ദ് ചമ്പാട്

ധനസഹായം നൽകാൻ:

കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ട് പേര്: Shinooj Treatment Help Committee

അക്കൗണ്ട് നമ്പർ: 40496101073216

IFSC: KLGB0040496

Google Pay: 8921552639 (Shinooj K)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370409/tomorrow-champad-will-come-together-as-onefor-their-beloved-shinoj)