---
title: "കരിയാട് മുക്കാളിക്കരയിൽ ഞാറ്റുവേല കൃഷിക്ക് തുടക്കം"
english_title: "'Njattuvela' farming begins at Mukkalikara, Kariyad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370396/njattuvela-farming-begins-at-mukkalikara-kariyad"
published_at: "2026-07-04T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48c07be2313_Untitled-2_copy.jpg"
keywords: ["Kariyad", "Mukkalikara", "Njattuvela", "Panoor Muncipality"]
---

# കരിയാട് മുക്കാളിക്കരയിൽ ഞാറ്റുവേല കൃഷിക്ക് തുടക്കം

> **Lead Summary:** പാനൂർ: കരിയാട് മുക്കാളിക്കര ചൂളയാട് വയലിൽ ഞാറ്റുവേല കൃഷിക്ക് തുടക്കം കുറിച്ചു. ടി.കെ. വാസുവാണ് ഇതിന് നേതൃത്വം നല്കുന്നത്. പരമ്പരാഗതമായ രീതിയിൽ കൃഷി ചെയ്യുന്ന തൊഴിലാളി സ്ത്രീകളെ ഉപയോഗപ്പെടുത്തിയാണ് ഇവിടെ ഏക്കർ കണക്കിന് സ്ഥലത്ത് കൃഷി ചെയ്യുന്നത്.

## Article Content

പാനൂർ: കരിയാട് മുക്കാളിക്കര ചൂളയാട് വയലിൽ ഞാറ്റുവേല കൃഷിക്ക് തുടക്കം കുറിച്ചു. ടി.കെ. വാസുവാണ് ഇതിന് നേതൃത്വം നല്കുന്നത്. പരമ്പരാഗതമായ രീതിയിൽ കൃഷി ചെയ്യുന്ന തൊഴിലാളി സ്ത്രീകളെ ഉപയോഗപ്പെടുത്തിയാണ് ഇവിടെ ഏക്കർ കണക്കിന് സ്ഥലത്ത് കൃഷി ചെയ്യുന്നത്.

പാനൂർ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ടി.എം ബാബുരാജ് ‌ഞാറ്നട്ട് കൊണ്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.ടി. കെ ബാബു, കൃഷി ഓഫീസർ ഫൗസിയ, കെ. പി. ചന്ദ്രൻ, ടി.കെ. വാസു, പി.കെ. രവീന്ദ്രൻ, രാജൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370396/njattuvela-farming-begins-at-mukkalikara-kariyad)