---
title: "മംഗളൂരുവിലെ സ്വർണക്കവർച്ചക്ക് പിന്നിൽ കണ്ണൂർ സ്വദേശികൾ ഉൾപ്പെട്ട സംഘം ; മൂന്ന് പേർ പിടിയിൽ"
english_title: "Gang involving Kannur natives behind Mangaluru gold robbery; three arrested."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370373/gang-involving-kannur-natives-behind-mangaluru-gold-robbery-three-arrested"
published_at: "2026-07-04T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47499bb16fd_POLICE.jpg"
keywords: []
---

# മംഗളൂരുവിലെ സ്വർണക്കവർച്ചക്ക് പിന്നിൽ കണ്ണൂർ സ്വദേശികൾ ഉൾപ്പെട്ട സംഘം ; മൂന്ന് പേർ പിടിയിൽ

> **Lead Summary:** മംഗളൂരുവിന് സമീപം ബൈക്കംപാടി സൂറത്ത്കല്ലിൽ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. മലയാളി ഉൾപ്പെടെയാണ് പിടിയിലായത്.

## Article Content

മംഗളൂരുവിന് സമീപം ബൈക്കംപാടി സൂറത്ത്കല്ലിൽ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. മലയാളി ഉൾപ്പെടെയാണ് പിടിയിലായത്.

കണ്ണൂർ സ്വദേശി നിമിൽ, മടിക്കേരി സ്വദേശികളായ ഇർഷാദ്, മുസ്തഫ എന്നിവരാണ് പിടിയിലായത്. കേസിൽ ആകെ 15 പ്രതികളാണുള്ളത്. പയ്യന്നൂരിൽ സ്വർണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസിനെയാണ് പ്രതികൾ കൊള്ളയടിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370373/gang-involving-kannur-natives-behind-mangaluru-gold-robbery-three-arrested)