---
title: "ചെറുവാഞ്ചേരി  പാട്യം ഗോപാലൻ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പകർച്ചവ്യാധി ബോധവത്ക്കരണ ക്ലാസ് നടത്തി."
english_title: "An awareness class on infectious diseases was conducted at Pattiyam Gopalan Memorial Government Higher Secondary School, Cheruvancheri."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370254/an-awareness-class-on-infectious-diseases-was-conducted-at-pattiyam-gopalan-memorial-government-higher-secondary-school-cheruvancheri"
published_at: "2026-07-03T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47c2c16abcf_Untitled-3_copy.jpg"
keywords: []
---

# ചെറുവാഞ്ചേരി  പാട്യം ഗോപാലൻ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പകർച്ചവ്യാധി ബോധവത്ക്കരണ ക്ലാസ് നടത്തി.

> **Lead Summary:** ചെറുവാഞ്ചേരി: ചെറുവാഞ്ചേരിപാട്യം ഗോപാലൻ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പകർച്ചവ്യാധി ബോധവത്ക്കരണ ക്ലാസ് നടത്തി.പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.

## Article Content

ചെറുവാഞ്ചേരി: ചെറുവാഞ്ചേരിപാട്യം ഗോപാലൻ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പകർച്ചവ്യാധി ബോധവത്ക്കരണ ക്ലാസ് നടത്തി.പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.

പ്രാഥമികാരോഗ്യ കേന്ദ്രം ചെറുവാഞ്ചേരിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ വില്യം ക്ലാസിന് നേതൃത്വം നൽകി. മഴക്കാലത്ത് വ്യാപകമായി കണ്ടുവരുന്ന ഷിഗെല്ല, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികളുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, വ്യാപന മാർഗങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.

ശുദ്ധജലം ഉപയോഗിക്കൽ, കൈവൃത്തിയുള്ള ശീലങ്ങൾ, ഭക്ഷണശുചിത്വം, പരിസര ശുചീകരണം എന്നിവയിലൂടെ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാമെന്ന് ക്ലാസിൽ ഊന്നിപ്പറഞ്ഞു. രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യങ്ങളിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു.

വിദ്യാർത്ഥികളും അധ്യാപകരും ക്ലാസിൽ സജീവമായി പങ്കെടുത്തു. പകർച്ചവ്യാധികളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന് ഇത്തരത്തിലുള്ള ബോധവത്കരണ പ്രവർത്തനങ്ങൾഏറെ സഹായകരമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370254/an-awareness-class-on-infectious-diseases-was-conducted-at-pattiyam-gopalan-memorial-government-higher-secondary-school-cheruvancheri)