---
title: "പാനൂരിൽ എം.എൽ.എ ഓഫീസ് പ്രവർത്തനം തുടങ്ങി ; ജനങ്ങൾക്ക് എളുപ്പത്തിൽ സേവനം ലഭ്യമാക്കുമെന്ന് പി.കെ. പ്രവീൺ"
english_title: "MLA office begins operations in Panur; P.K. Praveen assures easy access to services for the public."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370245/mla-office-begins-operations-in-panur-pk-praveen-assures-easy-access-to-services-for-the-public"
published_at: "2026-07-03T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47b7e0cfda6_Untitled-2_copy.jpg"
keywords: ["MLA office", "Panoor", "P.K. Praveen"]
---

# പാനൂരിൽ എം.എൽ.എ ഓഫീസ് പ്രവർത്തനം തുടങ്ങി ; ജനങ്ങൾക്ക് എളുപ്പത്തിൽ സേവനം ലഭ്യമാക്കുമെന്ന് പി.കെ. പ്രവീൺ

> **Lead Summary:** പാനൂർ: കൂത്തുപറമ്പ് നിയോജക മണ്ഡലം എം.എൽ.എ പി.കെ. പ്രവീണിന്റെ ഓഫീസ് പാനൂരിൽ പ്രവർത്തനം തുടങ്ങി. പാനൂർ പത്മ ടവറിന്റെ താഴത്തെ നിലയിൽ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം മുൻമന്ത്രി കെ.പി. മോഹനൻ നിർവഹിച്ചു.

## Article Content

പാനൂർ: കൂത്തുപറമ്പ് നിയോജക മണ്ഡലം എം.എൽ.എ പി.കെ. പ്രവീണിന്റെ ഓഫീസ് പാനൂരിൽ പ്രവർത്തനം തുടങ്ങി. പാനൂർ പത്മ ടവറിന്റെ താഴത്തെ നിലയിൽ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം മുൻമന്ത്രി കെ.പി. മോഹനൻ നിർവഹിച്ചു.

ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച കെ.പി. മോഹനൻ, സാധാരണ ജനങ്ങൾക്ക് ആശ്രയകേന്ദ്രമായി എം.എൽ.എ ഓഫീസ് മാറുമെന്നും ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും വേഗത്തിൽ പരിഗണിക്കാൻ ഈ ഓഫീസ് സഹായകരമാകുമെന്നും പറഞ്ഞു.

ചടങ്ങിൽ അധ്യക്ഷനായ പി.കെ. പ്രവീൺ എം.എൽ.എ, കക്ഷി-രാഷ്ട്രീയ ഭേദമന്യേ മണ്ഡലത്തിലെ എല്ലാ ജനങ്ങൾക്കും ഓഫീസിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് വ്യക്തമാക്കി. ജനങ്ങളുമായി കൂടുതൽ അടുപ്പം പുലർത്തുന്നതിനും വികസന-ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഓഫീസ് പ്രധാന കേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു.

രവീന്ദ്രൻ കുന്നോത്ത് സ്വാഗതം പറഞ്ഞു.

കൂത്തുപറമ്പ് നഗരസഭാ ചെയർമാൻ വി. ഷിജിത്ത്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരൂൾ, പാനൂർ നഗരസഭാ വൈസ് ചെയർമാൻ ടി.എം. ബാബുരാജ് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കനകം കുനിയിൽ, കെ.പി. പ്രദീപൻ മാസ്റ്റർ, ഗഫൂർ മൂലശ്ശേരി, കെ. ഫസീല, കെ. ആരതി, വൈസ് പ്രസിഡന്റുമാരായ സി. ജലചന്ദ്രൻ, എൻ.കെ. ജയപ്രസാദ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ പി. ഹരീന്ദ്രൻ, കെ. ധനഞ്ജയൻ, കെ.ഇ. കുഞ്ഞബ്ദുള്ള, എം. സുകുമാരൻ, വി. സുരേന്ദ്രൻ മാസ്റ്റർ, ടി.ടി. രാജൻ മാസ്റ്റർ, ടി.കെ. അശോകൻ മാസ്റ്റർ, പി.കെ. ഷാഹുൽ ഹമീദ്, എം. രത്നാകരൻ, കെ.കെ. ധനഞ്ജയൻ, പി. ദിനേശൻ, ഒ.പി. ഷീജ, കെ.ടി. രാഗേഷ്, കെ.പി. യൂസഫ്, നാസർ കൂരാറ എന്നിവരുള്‍പ്പെടെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370245/mla-office-begins-operations-in-panur-pk-praveen-assures-easy-access-to-services-for-the-public)