---
title: "വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത് സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ"
english_title: "Key figure of a major currency and gold smuggling ring arrested by police in Vadakara."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370168/key-figure-of-a-major-currency-and-gold-smuggling-ring-arrested-by-police-in-vadakara"
published_at: "2026-07-03T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a474d10690ee_police.1697912334.jpg"
keywords: []
---

# വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത് സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ

> **Lead Summary:** വടകര: വടകര അനധികൃതമായി കോടിക്കണക്കിന് രൂപയുടെ കറൻസി നോട്ടുകളും സ്വർണ്ണവും കടത്തി നിയമവിരുദ്ധ ഇടപാടുകൾ നടത്തുന്ന സംഘടിത കുറ്റകൃത്യ സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ . വടകര നാരായണ നഗരം മാധുരി നിവാസിൽ സുഭാഷിന്റെ മകൻ മനോജ് സുഭാഷ് ആണ് പിടിയിലായത്.

## Article Content

വടകര: വടകര അനധികൃതമായി കോടിക്കണക്കിന് രൂപയുടെ കറൻസി നോട്ടുകളും സ്വർണ്ണവും കടത്തി നിയമവിരുദ്ധ ഇടപാടുകൾ നടത്തുന്ന സംഘടിത കുറ്റകൃത്യ സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ . വടകര നാരായണ നഗരം മാധുരി നിവാസിൽ സുഭാഷിന്റെ മകൻ മനോജ് സുഭാഷ് ആണ് പിടിയിലായത്.

പ്രതി വൻതോതിൽ കറൻസി നോട്ടുകളും സ്വർണ്ണവും അനധികൃതമായി കടത്തിക്കൊണ്ടുപോയി വലിയ രീതിയിലുള്ള നിയമവിരുദ്ധ ഇടപാടുകൾ നടത്തുന്ന സംഘടിത കുറ്റകൃത്യ സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചു വരികയായിരുന്നു എന്ന് പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

ഇത്തരത്തിൽ കടത്തുന്ന പണവും സ്വർണ്ണവും എവിടെയൊക്കെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ചും, ഈ മാഫിയ സംഘത്തിൽ മറ്റ് ആരൊക്കെയാണ് ഉൾപ്പെട്ടിട്ടുള്ളത് എന്നതിനെക്കുറിച്ചും വടകര പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370168/key-figure-of-a-major-currency-and-gold-smuggling-ring-arrested-by-police-in-vadakara)