---
title: "ഒരു മാസം ശിക്ഷിക്കപ്പെടുന്ന മന്ത്രിമാർ അയോഗ്യരാകും ;  ബിൽ പാർലമെന്റിന്റെ മഴക്കാലസമ്മേളനത്തിൽ"
english_title: "Ministers sentenced to one month in jail will be disqualified; bill to be introduced during Parliament's monsoon session."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370107/ministers-sentenced-to-one-month-in-jail-will-be-disqualified-bill-to-be-introduced-during-parliaments-monsoon-session"
published_at: "2026-07-03T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4755d4a3864_Untitled-1_copy.jpg"
keywords: []
---

# ഒരു മാസം ശിക്ഷിക്കപ്പെടുന്ന മന്ത്രിമാർ അയോഗ്യരാകും ;  ബിൽ പാർലമെന്റിന്റെ മഴക്കാലസമ്മേളനത്തിൽ

> **Lead Summary:** ഗുരുതരകുറ്റത്തിന് അറസ്റ്റിലായി 30 ദിവസം തടവിൽ കഴിയേണ്ടിവരുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ 31-ാം ദിവസം സ്വാഭാവികമായും പുറത്താകുമെന്ന് വ്യവസ്ഥചെയ്യുന്ന വിവാദ ഭരണഘടനാഭേദഗതി ബിൽ പാർലമെന്റിന്റെ മഴക്കാലസമ്മേളനം പരിഗണിക്കും.

## Article Content

ഗുരുതരകുറ്റത്തിന് അറസ്റ്റിലായി 30 ദിവസം തടവിൽ കഴിയേണ്ടിവരുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ 31-ാം ദിവസം സ്വാഭാവികമായും പുറത്താകുമെന്ന് വ്യവസ്ഥചെയ്യുന്ന വിവാദ ഭരണഘടനാഭേദഗതി ബിൽ പാർലമെന്റിന്റെ മഴക്കാലസമ്മേളനം പരിഗണിക്കും.

ബിൽ പരിശോധിച്ച സംയുക്ത പാർലമെന്ററി സമിതി(ജെ.പി.സി.) ഈ മാസം 17-ന് യോഗംചേർന്ന് വിവാദവ്യവസ്ഥകൾക്ക് അംഗീകാരം നൽകുമെന്നാണ് സൂചന. പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പോടെ ലോക്‌സഭയിൽ വെക്കും. അഞ്ചു വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരകുറ്റത്തിന് അറസ്റ്റിലായി തടവു ശിക്ഷ അനുഭവിക്കേണ്ടിവരുന്നവരാണ് അയോഗ്യ രാവുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370107/ministers-sentenced-to-one-month-in-jail-will-be-disqualified-bill-to-be-introduced-during-parliaments-monsoon-session)