---
title: "മട്ടന്നൂർ പോളിടെക്നിക്കൽ കോളേജിൽ കെ.ജി.സി.ഇ പരീക്ഷയിൽ 'സ്മാർട്ട് ' കോപ്പിയടി ;  വിദ്യാർത്ഥിക്കെതിരെ കേസ്"
english_title: "Case registered against student for cheating in exam using a smartphone at Mattannur Polytechnic College."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370105/case-registered-against-student-for-cheating-in-exam-using-a-smartphone-at-mattannur-polytechnic-college"
published_at: "2026-07-03T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a474d10690ee_police.1697912334.jpg"
keywords: []
---

# മട്ടന്നൂർ പോളിടെക്നിക്കൽ കോളേജിൽ കെ.ജി.സി.ഇ പരീക്ഷയിൽ 'സ്മാർട്ട് ' കോപ്പിയടി ;  വിദ്യാർത്ഥിക്കെതിരെ കേസ്

> **Lead Summary:** കണ്ണൂർ: മട്ടന്നൂർ പോളിടെക്നിക് കോളേജിൽ നടത്തിയ കെ ജി സി ഇ പരീക്ഷയിൽ സ്‌മാർട്ട് മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചതായി പരാതി വിദ്യാർത്ഥിക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു.

## Article Content

കണ്ണൂർ: മട്ടന്നൂർ പോളിടെക്നിക് കോളേജിൽ നടത്തിയ കെ ജി സി ഇ പരീക്ഷയിൽ സ്‌മാർട്ട് മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചതായി പരാതി വിദ്യാർത്ഥിക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു.

ബുധനാഴ്ച നടന്ന പരീക്ഷയിലാണ് ഹാളിൽ വിദ്യാർത്ഥിയിൽ നിന്ന് മൊബൈൻ ഫോൺ പിടിച്ചത്. ടെക്നിക്കൽ എക്സാമിനേഷൻ ജോയിൻറ് കൺട്രോളർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് മട്ടന്നൂർ പൊലിസ് കേസെടുത്തത്. വിദ്യാർത്ഥിക്ക് ഉത്തരങ്ങൾ പറഞ്ഞു കൊടുക്കാനുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിക്കുന്നുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370105/case-registered-against-student-for-cheating-in-exam-using-a-smartphone-at-mattannur-polytechnic-college)