---
title: "കല്ലിക്കണ്ടി എൻ എ എം കോളേജിൽ പുതുതായി ബി.സി.എ, ബി എസ്.സി സൈക്കോളജി കോഴ്സുകൾ കൂടി അനുവദിച്ചു."
english_title: "New BCA and B.Sc. Psychology courses have been sanctioned for Kallikandi NAM College."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370097/new-bca-and-bsc-psychology-courses-have-been-sanctioned-for-kallikandi-nam-college"
published_at: "2026-07-03T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a474b3a80686_Untitled-2_copy.jpg"
keywords: []
---

# കല്ലിക്കണ്ടി എൻ എ എം കോളേജിൽ പുതുതായി ബി.സി.എ, ബി എസ്.സി സൈക്കോളജി കോഴ്സുകൾ കൂടി അനുവദിച്ചു.

> **Lead Summary:** കല്ലിക്കണ്ടി: കല്ലിക്കണ്ടിഎൻ എ എം കോളേജിൽ പുതിയ രണ്ട് എയിഡഡ് കോഴ്സുകൾ ഗവൺമെന്റ് അനുവദിച്ചു.ബി സി എ., ബി എസ് സിസൈക്കോളജി എന്നീ കോഴ്സുകളാണ് അനുവദിച്ചത്.

## Article Content

കല്ലിക്കണ്ടി: കല്ലിക്കണ്ടിഎൻ എ എം കോളേജിൽ പുതിയ രണ്ട് എയിഡഡ് കോഴ്സുകൾ ഗവൺമെന്റ് അനുവദിച്ചു.ബി സി എ., ബി എസ് സിസൈക്കോളജി എന്നീ കോഴ്സുകളാണ് അനുവദിച്ചത്.

കണ്ണൂർ സർവ്വകലാശാലയുടെ അംഗീകാരവും പുതിയ കോഴ്സുകൾക്ക് ലഭിച്ചു. ഏതാനും ദിവസം മുമ്പ് സർവ്വകലാശാല വിദഗ്ദ സമിതി കോളജിൽ വന്ന് പരിശോധന നടത്തിയിരുന്നു.

സർവ്വകലാശാല അഡ്മിഷൻ പോർട്ടലിൽ ഇത് അടുത്ത ദിവസം വരുമെന്നും ഈ വർഷം തന്നെ കുട്ടികൾക്ക് പുതിയ കോഴ്സുകൾക്ക് അഡ്മിഷൻ എടുക്കാൻ കഴിയുമെന്നും കോളജ് കമ്മിറ്റി പ്രസിഡന്റ്

അടിയോട്ടിൽ അഹമ്മദ്, ജനറൽ സെക്രട്ടറി പി പി എ ഹമീദ്, മാനേജർ ആർ അബ്ദുള്ള മാസ്റ്റർ, പ്രിൻസിപ്പൽ ഡോക്ടർ എ പി ഷമീർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. 04902464200., 2463067,

9747139735

9895292473.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370097/new-bca-and-bsc-psychology-courses-have-been-sanctioned-for-kallikandi-nam-college)