---
title: "പാനൂർ കൃഷിഭവൻ ഞാറ്റുവേല ചന്തയും, കർഷക സഭയും നടത്തി."
english_title: "The Panur Krishi Bhavan organized a 'Njattuvela' market and a farmers' meet."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370079/the-panur-krishi-bhavan-organized-a-njattuvela-market-and-a-farmers-meet"
published_at: "2026-07-03T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a473f6bb4c0e_Untitled-1_copy.jpg"
keywords: ["Panoor Krishi Bhavan", "'Njattuvela", "Farmer", "Panoor", "Krishi Bhavan"]
---

# പാനൂർ കൃഷിഭവൻ ഞാറ്റുവേല ചന്തയും, കർഷക സഭയും നടത്തി.

> **Lead Summary:** പാനൂർ: ഞാറ്റുവേല കാലത്ത് കർഷകരുടെ ഒരു ഒത്തുചേരൽ പാനൂർ കൃഷി ഭവൻ സംഘടിപ്പിച്ചു. എലാങ്കോട് കൈരളി വായനശാല ഹാളിൽ ' ഒരുക്കിയ കർഷക സഭയുടെയും അനുബന്ധമായി നടത്തുന്ന ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം പാനൂർ നഗരസഭ ചെയർപേഴ്‌സൺ. കൂടത്തിൽ നൗഷത്ത് ടീച്ചർ നിർവ്വഹിച്ചു.

## Article Content

പാനൂർ: ഞാറ്റുവേല കാലത്ത് കർഷകരുടെ ഒരു ഒത്തുചേരൽ പാനൂർ കൃഷി ഭവൻ സംഘടിപ്പിച്ചു. എലാങ്കോട് കൈരളി വായനശാല ഹാളിൽ ' ഒരുക്കിയ കർഷക സഭയുടെയും അനുബന്ധമായി നടത്തുന്ന ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം പാനൂർ നഗരസഭ ചെയർപേഴ്‌സൺ. കൂടത്തിൽ നൗഷത്ത് ടീച്ചർ നിർവ്വഹിച്ചു.

നഗരസഭ വൈസ് ചെയർമാൻ. ടി എം ബാബുരാജ് അധ്യക്ഷത വഹിച്ചു. കർഷക സഭയിൽ കിസാൻ ക്രെഡിറ്റ് കാർഡ്, വിള ഇൻഷുറൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസുകളും കൂടാതെ കൃഷി ഭവനിൽ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചുള്ള ചർച്ചയും നടന്നു. പാനൂർ കൃഷി ഓഫീസർ കെ. ലയ നഗരസഭ അസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ടി.ടി.രാജൻ, വാർഡ് കൗൺസിലർമാരായ സാവിത്രി, അൻസത്ത് മീത്തൽ, സി.വി. ജാസിത, കാർഷിക വികസന സ മിതി അംഗം പി പി അബൂബക്കർ എന്നിവർ സംസാരിച്ചു.

കെജിബി പാനൂർ ബ്രാഞ്ച് മാനേജർ ബൈജു രാജ്, കെജിബി റീജിയണൽ ഓഫീസിലെ ഉദ്യോഗസ്ഥ അനവദ്യ എന്നി വർ, കർഷകർക്കായുള്ള പദ്ധതികളെ കുറിച്ച് ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370079/the-panur-krishi-bhavan-organized-a-njattuvela-market-and-a-farmers-meet)