---
title: "ഓപ്പറേഷൻ തൂഫാൻ ; മദ്യലഹരിയിൽ പോലീസിനെ കണ്ട് അമിത വേഗത്തിൽ  കാറോടിച്ച് പോകാൻ ശ്രമിച്ച വനിതാ വ്ളോഗർക്കെതിരെ കേസ്"
english_title: "Female vlogger arrested after trying to speed away from police while intoxicated"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370049/female-vlogger-arrested-after-trying-to-speed-away-from-police-while-intoxicated"
published_at: "2026-07-03T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a471af2f3363_Untitled-1_copy.jpg"
keywords: []
---

# ഓപ്പറേഷൻ തൂഫാൻ ; മദ്യലഹരിയിൽ പോലീസിനെ കണ്ട് അമിത വേഗത്തിൽ  കാറോടിച്ച് പോകാൻ ശ്രമിച്ച വനിതാ വ്ളോഗർക്കെതിരെ കേസ്

> **Lead Summary:** കാസർക്കോട് ദേശീയപാതയിൽ അപകടകരമാംവിധം കാർ നിർത്തിയിട്ട വ്ളോഗർ പോലീസിനെ കണ്ടതോടെ അമിതവേഗത്തിൽ ഓടിച്ചു പോയി. പിന്തുടർന്ന പോലീസ് കാർ തടഞ്ഞു. മദ്യലഹരിയിലായിരുന്ന യുവതിക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

കാസർക്കോട് ദേശീയപാതയിൽ അപകടകരമാംവിധം കാർ നിർത്തിയിട്ട വ്ളോഗർ പോലീസിനെ കണ്ടതോടെ അമിതവേഗത്തിൽ ഓടിച്ചു പോയി. പിന്തുടർന്ന പോലീസ് കാർ തടഞ്ഞു. മദ്യലഹരിയിലായിരുന്ന യുവതിക്കെതിരെ പോലീസ് കേസെടുത്തു.

 കാസർക്കോട് അണങ്കൂരിൽ നിന്നാണ് സംഭവത്തിൻ്റെ തുടക്കം. അണയൂർ ദേശീയപാതയിൽ അശ്രദ്ധമായി നിർത്തിയിട്ട കെ.എൽ 14 എ.ജി 4060 നമ്പർ കാർ കുമ്പള സി.ഐ: ബൈജു കെ. ജോസിൻ്റെ നേതൃത്വത്തി ലുള്ള പോലീസ് പരിശോധിക്കാൻ ശ്രമിക്കവെ അമിത വേഗതയിൽ ഓടിച്ചുപോവുകയായിരുന്നു. പിന്തുടർന്ന പോലീസ് കാർ ബന്തിയോട് ഭഗവതി നഗറിൽ തടഞ്ഞുനിർത്തി.

യുട്യൂബർ പെരുമ്പള രാഗം നിവാസിലെ എസ്.ആർ ധന്യ (28)യും, ഭർത്താവുമാണ് കാറിലുണ്ടായിരുന്നത്. ധന്യയായിരുന്നു കാർ ഓടിച്ചത്. പരിശോധനയിൽ ധന്യ മദ്യലഹരിയിലാണെന്ന് കണ്ടെത്തി. തുടർന്ന് അവർക്കെതിരെ കേസെടുക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370049/female-vlogger-arrested-after-trying-to-speed-away-from-police-while-intoxicated)