---
title: "11കാരിയെ പീഡിപ്പിച്ചു ; കണ്ണൂരിൽ റിട്ട. എസ് ഐ പോക്സോ കേസിൽ അറസ്റ്റിൽ"
english_title: "11-year-old girl raped; Retired SI arrested in Kannur in POCSO case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370021/11-year-old-girl-raped-retired-si-arrested-in-kannur-in-pocso-case"
published_at: "2026-07-02T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4681cc72ad9_Untitled-2_copy.jpg"
keywords: ["POCSO case", "Retired SI", "Arrest", "Rappe", "11-year-old girl"]
---

# 11കാരിയെ പീഡിപ്പിച്ചു ; കണ്ണൂരിൽ റിട്ട. എസ് ഐ പോക്സോ കേസിൽ അറസ്റ്റിൽ

> **Lead Summary:** പ്രായപൂർത്തി യാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച റിട്ട എസ്.ഐ പിടിയിൽ. ഏമ്പേറ്റ് കാപ്പുങ്ങൽ സ്വദേശി ഇ. ഗോപിനാഥനെ യാണ് പരിയാരം പോലീസ് അറസ്റ്റു ചെയ്‌തത്.

## Article Content

പ്രായപൂർത്തി യാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച റിട്ട എസ്.ഐ പിടിയിൽ. ഏമ്പേറ്റ് കാപ്പുങ്ങൽ സ്വദേശി ഇ. ഗോപിനാഥനെ യാണ് പരിയാരം പോലീസ് അറസ്റ്റു ചെയ്‌തത്.

ഇന്നലെ ഉച്ചയ്ക്ക് ആണ് പരാതിക്കാസ്പദമായ സംഭവം. സ്‌റ്റേഷൻ പരിധിയിൽ താമ സിക്കുന്ന 11 കാരിയെയാണ് പ്രതി പീഡിപ്പിച്ചത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടി ലേക്ക് കൊണ്ടുപോയി ഇയാൾ ലൈംഗീകമായി പീഡി പ്പിക്കുകയായിരുന്നു. പിന്നീടു വീട്ടിലെത്തിയ പെൺകുട്ടി

ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതു കണ്ട് മാതാവ് വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പരിയാരം പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് തളിപ്പറമ്പിൽ ഫോട്ടോഗ്രാഫറായും ജോലി ചെയ്തിരുന്നു. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കേസിൽ പയ്യന്നൂർ ഡിവൈഎസ്.പി തുടരന്വേഷണം നടത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370021/11-year-old-girl-raped-retired-si-arrested-in-kannur-in-pocso-case)