---
title: "മാഹിയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലഫ്നൻ്റ് ഗവർണ്ണർ കെ. കൈലാസനാഥന്  ശിഹാബ് ചാരിറ്റബിൾ ട്രസ്റ്റ് നിവേദനം നൽകി"
english_title: "Shihab Charitable Trust submitted a memorandum to Lieutenant Governor K. Kailasanathan, raising various demands in Mahe."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370000/shihab-charitable-trust-submitted-a-memorandum-to-lieutenant-governor-k-kailasanathan-raising-various-demands-in-mahe"
published_at: "2026-07-02T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4658ebed9b8_Untitled-1_copy.jpg"
keywords: []
---

# മാഹിയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലഫ്നൻ്റ് ഗവർണ്ണർ കെ. കൈലാസനാഥന്  ശിഹാബ് ചാരിറ്റബിൾ ട്രസ്റ്റ് നിവേദനം നൽകി

> **Lead Summary:** മാഹി:മാഹി സന്ദർശിക്കാനെത്തിയ പുതുച്ചേരി ലഫ്‌നൻ്റ് ഗവർണ്ണർ കെ.കൈലാസനാഥന് വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിച്ച് മുസ്ലിം ലീഗ്, മാഹി ശിഹാബ് തങ്ങൾ ഭാരവാഹികൾ മാഹി ഗവൺമെൻ്റ് ഹൗസിൽ വെച്ച് പ്രതിനിധി സംഘം ഗവർണ്ണറെ നേരിൽ കണ്ട്

## Article Content

മാഹി:മാഹി സന്ദർശിക്കാനെത്തിയ പുതുച്ചേരി ലഫ്‌നൻ്റ് ഗവർണ്ണർ കെ.കൈലാസനാഥന് വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിച്ച് മുസ്ലിം ലീഗ്, മാഹി ശിഹാബ് തങ്ങൾ ഭാരവാഹികൾ മാഹി ഗവൺമെൻ്റ് ഹൗസിൽ വെച്ച് പ്രതിനിധി സംഘം ഗവർണ്ണറെ നേരിൽ കണ്ട്

മാഹി മേഖലയിലെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതും ടൂറിസം വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതും, പ്രവാസി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതും സംബന്ധിച്ച് ആവശ്യങ്ങളാണ് നിവേദനനം ഉന്നയിച്ചിട്ടുള്ളത്

പ്രധാന ആവശ്യങ്ങൾ

​ന്യൂനപക്ഷ സംവരണം അടിയന്തരമായി നടപ്പിലാക്കൽ

മാഹിയിലെ മുസ്ലിം വിഭാഗത്തിൽപ്പെട്ട പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് നിയമപരമായി അർഹതപ്പെട്ട 7% ബി.സി.എം. (BCM) സംവരണം നിലവിൽ നിഷേധിക്കപ്പെടുന്ന അവസ്ഥയിലാണുള്ളത്. ഒരു ജനാധിപത്യ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട് അതിനാൽ അർഹതപ്പെട്ട ഈ ആനുകൂല്യം പൂർണ്ണതോതിൽ ലഭ്യമാക്കാനും ബി.സി.എം സംവരണം മാഹിയിൽ അടിയന്തരമായി നടപ്പിലാക്കാനും അങ്ങയുടെ ഭാഗത്തുനിന്നും നീതിപൂർവ്വമായ ഇടപെടൽ ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

മാഹി പാർക്ക് നവീകരണം

​മാഹി പാർക്കിൻ്റെ നവീകരണവും നിലവാരവും

പ്രകൃതി ഭംഗിയാൽ അനുഗൃഹീതമായ മാഹിയിലെ പാർക്കുകൾ വിനോദസഞ്ചാരികളുടെ മനം കവരുന്ന രീതിയിൽ നവീകരിക്കേണ്ടതുണ്ട്. പ്രകൃതി രമണീയത നിലനിർത്തിക്കൊണ്ടു തന്നെ പാർക്കുകളുടെ സുസ്ഥിരമായ പരിപാലനത്തിനും ആധുനിക ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുക

നടപ്പാത

​മഞ്ചക്കൽ നടപ്പാതയുടെ വികസനവും ടൂറിസം സാധ്യതകളും

പുഴയുടെ വന്യമായ ഭംഗിയും പ്രശാന്തതയും ഒരു പോലെ ആസ്വദിക്കാൻ സാധിക്കുന്ന ഇത്രയും ദീർഘമേറിയ നടപ്പാത തൊട്ടടുത്തുള്ള കണ്ണൂർ ജില്ലയിൽ പോലും അവകാശപ്പെടാനില്ലാത്ത മഞ്ചക്കൽ നടപ്പാതയെ കൂടുതൽ ജന സൗഹൃദമാക്കുകയും അവിടെ ബോട്ട് ജെട്ടികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര സംവിധാനങ്ങൾ ഒരുക്കുകയും ചെയ്താൽ അത് മാഹിയുടെ മുഖച്ഛായ മാറ്റും.

അദ്ധ്യാപക ഒഴിവുകൾ നികത്തുക

മാഹി ഗവ: മെൻറ് സ്കൂളുകളിൽ നിലവിൽ ഒഴിഞ്ഞു ക്കിടക്കുന്ന അദ്ധ്യാപക ഒഴിവുകൾ നികത്തുക അറബിക്ക്, ഹിന്ദി ഭാഷ അദ്ധ്യാപകരുടെ നിയമനം ഉടനെ സ്ഥിരപെടുത്തുക..

പ്രവാസി ക്ഷേമം പ്രവാസികൾക്കായി കേരള മോഡൽ നോർക്ക (NORKA) പോലെയുള്ള വിപുലമായ സംവിധാനങ്ങൾ നിലവിലുണ്ട് ഇതിന്റെ മാതൃകയിൽ പുതുച്ചേരി ഭരണകൂടത്തിന്റെ കീഴിലും പ്രവാസികളുടെ ക്ഷേമം മുൻനിർത്തി പ്രത്യേക വകുപ്പോ ക്ഷേമ ബോർഡോ രൂപീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

പി.ടി.കെ റഷീദ്, ഏ.വി ഇസ്മായിൽ, ചങ്ങരോത്ത് ഇസ്മായിൽ, കെ.ഷംസുദ്ധീൻ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ലഫ്നൻ്റ് ഗവർണ്ണർക്ക് നിവേദനം കൈമാറിയത്

വിഷയങ്ങളിൽ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഗവർണ്ണർ ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370000/shihab-charitable-trust-submitted-a-memorandum-to-lieutenant-governor-k-kailasanathan-raising-various-demands-in-mahe)