---
title: "വീണ്ടും തീവ്ര മഴ മുന്നറിയിപ്പ് ;  നാളെ കണ്ണൂരും കാസർകോടും ഓറഞ്ച് അലേർട്ട് ; സീസണിലെ ആദ്യ ന്യൂന മർദ്ദം ബംഗാൾ ഉൾകടലിൽ രൂപപ്പെട്ടു"
english_title: "Heavy rain warning issued again; Orange alert for Kannur and Kasaragod tomorrow; season's first low-pressure area forms over the Bay of Bengal."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369956/heavy-rain-warning-issued-again-orange-alert-for-kannur-and-kasaragod-tomorrow-seasons-first-low-pressure-area-forms-over-the-bay-of-bengal"
published_at: "2026-07-02T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44d95591094_RAIN.jpg"
keywords: ["Heavy rain", "Kannur", "Kasaragod", "Tomorrow"]
---

# വീണ്ടും തീവ്ര മഴ മുന്നറിയിപ്പ് ;  നാളെ കണ്ണൂരും കാസർകോടും ഓറഞ്ച് അലേർട്ട് ; സീസണിലെ ആദ്യ ന്യൂന മർദ്ദം ബംഗാൾ ഉൾകടലിൽ രൂപപ്പെട്ടു

> **Lead Summary:** സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. സീസണിലെ ആദ്യ ന്യൂന മർദ്ദം ബംഗാൾ ഉൾകടലിൽ ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് രൂപപ്പെട്ടു. അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.

## Article Content

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. സീസണിലെ ആദ്യ ന്യൂന മർദ്ദം ബംഗാൾ ഉൾകടലിൽ ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് രൂപപ്പെട്ടു. അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.

നാളെ 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ‌പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

ജൂലൈ 3 ന് കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 2 മുതൽ ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369956/heavy-rain-warning-issued-again-orange-alert-for-kannur-and-kasaragod-tomorrow-seasons-first-low-pressure-area-forms-over-the-bay-of-bengal)