---
title: "2 പതിറ്റാണ്ട് കോടതി ശിക്ഷിച്ചയാൾ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് ; തലശേരിയിൽ രണ്ട് പതിറ്റാണ്ടിനൊടുവിൽ നടന്ന സമ്മേളനത്തിൽ രാഷ്ട്രീയ  വിവാദവും"
english_title: "The man sentenced to 2 decades by the court is the DYFI district vice president; Political controversy also erupted at the conference held in Thalassery after two decades"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369819/the-man-sentenced-to-2-decades-by-the-court-is-the-dyfi-district-vice-president-political-controversy-also-erupted-at-the-conference-held-in-thalassery-after-two-decades"
published_at: "2026-07-01T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a454863968ef_6a45016d073ae_DYFI.jpg"
keywords: []
---

# 2 പതിറ്റാണ്ട് കോടതി ശിക്ഷിച്ചയാൾ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് ; തലശേരിയിൽ രണ്ട് പതിറ്റാണ്ടിനൊടുവിൽ നടന്ന സമ്മേളനത്തിൽ രാഷ്ട്രീയ  വിവാദവും

> **Lead Summary:** വധശ്രമക്കേസിൽ കോടതി 20 വർഷം തടവിന് ശിക്ഷിച്ചയാളെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായി തിരഞ്ഞെടുത്തത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുന്നു. പയ്യന്നൂർ സ്വദേശി വി.കെ. നിഷാദിനെയാണ് കണ്ണൂർ ജില്ലാ സമ്മേളനത്തിലൂടെ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്.

## Article Content

വധശ്രമക്കേസിൽ കോടതി 20 വർഷം തടവിന് ശിക്ഷിച്ചയാളെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായി തിരഞ്ഞെടുത്തത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുന്നു. പയ്യന്നൂർ സ്വദേശി വി.കെ. നിഷാദിനെയാണ് കണ്ണൂർ ജില്ലാ സമ്മേളനത്തിലൂടെ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്.

തലശ്ശേരിയിൽ നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലാണ് നിഷാദിനെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. പൊലീസുകാരെ ബോംബറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി 20 വർഷമാണ് തടവ് ശിക്ഷ വിധിച്ച ആളാണ് നിഷാദ്.

ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിലായിരുന്നു നിഷാദ് പിടിയിലായത്. ജയിലിൽ കിടന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ്, പയ്യന്നൂർ നഗരസഭ കൗണ്‍സിലറായി വിജയിക്കുകയും ചെയ്തു. നവംബറിലാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്.

ഡിസംബർ 26 ന് ആണ് പരോളിൽ ജാമ്യത്തിലിറങ്ങിയത്. കണ്ണൂർ സെൻട്രൽ ജയിലില്‍ കഴിയുന്നതിനിടെ, ശിക്ഷ ലഭിച്ച് വെറും ഒരു മാസത്തിനിപ്പുറം പരോൾ ലഭിച്ചതും വിവാദമായിരുന്നു. കെ നിഷാദ് പരോൾ ചട്ടം ലംഘിച്ച് സി പി എം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതും വിവാദമായിരുന്നു. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട യുവാവിനെ ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് ട്രഷററാക്കിയതും വിവാദമായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369819/the-man-sentenced-to-2-decades-by-the-court-is-the-dyfi-district-vice-president-political-controversy-also-erupted-at-the-conference-held-in-thalassery-after-two-decades)