---
title: "ഡിവൈഎഫ്‌ഐയുടെ ചരിത്രത്തിൽ ആദ്യമായി  കണ്ണൂർ ജില്ലക്ക് വനിതാ സാരഥി ;  കെ അനുശ്രീ പ്രസിഡന്റ്‌, മുഹമ്മദ്‌ അഫ്‌സൽ സെക്രട്ടറി"
english_title: "For the first time in the history of DYFI, a woman saradhi for Kannur district; K Anusree is the president, Muhammad Afzal is the secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369808/for-the-first-time-in-the-history-of-dyfi-a-woman-saradhi-for-kannur-district-k-anusree-is-the-president-muhammad-afzal-is-the-secretary"
published_at: "2026-07-01T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4536448af60_Untitled-7_copy.jpg"
keywords: ["DYFI", "Kannur district", "K Anusree", "woman saradhi"]
---

# ഡിവൈഎഫ്‌ഐയുടെ ചരിത്രത്തിൽ ആദ്യമായി  കണ്ണൂർ ജില്ലക്ക് വനിതാ സാരഥി ;  കെ അനുശ്രീ പ്രസിഡന്റ്‌, മുഹമ്മദ്‌ അഫ്‌സൽ സെക്രട്ടറി

> **Lead Summary:** ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ല പ്രസിഡന്റായി കെ അനുശ്രീയെയും സെക്രട്ടറിയായി മുഹമ്മദ്‌ അഫ്‌സലിനെയും കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ ചേർന്ന സമ്മേളനം തെരഞ്ഞെടുത്തു. വി കെ നിഷാദ്, എ പി അൻവീർ, ഷിബിൻ കാനായി (വൈസ് പ്രസിഡന്റ്‌), പി എം അഖിൽ, പി പി അനിഷ, പി പി സിദിൻ (ജോ. സെക്രട്ടറി), മുഹമ്മദ്‌ സിറാജ് (ട്രഷറർ) എന്നിവരാണ്‌ മറ്റു ഭാരവാഹികൾ.

## Article Content

ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ല പ്രസിഡന്റായി കെ അനുശ്രീയെയും സെക്രട്ടറിയായി മുഹമ്മദ്‌ അഫ്‌സലിനെയും കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ ചേർന്ന സമ്മേളനം തെരഞ്ഞെടുത്തു. വി കെ നിഷാദ്, എ പി അൻവീർ, ഷിബിൻ കാനായി (വൈസ് പ്രസിഡന്റ്‌), പി എം അഖിൽ, പി പി അനിഷ, പി പി സിദിൻ (ജോ. സെക്രട്ടറി), മുഹമ്മദ്‌ സിറാജ് (ട്രഷറർ) എന്നിവരാണ്‌ മറ്റു ഭാരവാഹികൾ.

കണ്ണൂർ ജില്ലയിലെ ഡിവൈഎഫ്‌ഐയുടെ ചരിത്രത്തിൽ ആദ്യമായാണ്‌ ഒരു വനിത ജില്ലപ്രസിഡന്റാവുന്നത്‌. സിപിഐ എം ജില്ലകമ്മിറ്റി അംഗവും ജില്ല പഞ്ചായത്തംഗവും എസ്‌എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റുമാണ്‌ കെ അനുശ്രീ. സിപിഐ എം ജില്ലകമ്മിറ്റി അംഗമായ മുഹമ്മദ്‌ അഫ്‌സൽ നിലവിൽ ഡിവൈഎഫ്‌ഐ ജില്ല പ്രസിന്റാണ്‌. 55 അംഗ ജില്ല കമ്മിറ്റിയെയും 17 അംഗ സെക്രട്ടറിയറ്റിനെയും 57 സംസ്ഥാന സമ്മേളന പ്രതിനിധികളേയും ജില്ല സമ്മേളനം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369808/for-the-first-time-in-the-history-of-dyfi-a-woman-saradhi-for-kannur-district-k-anusree-is-the-president-muhammad-afzal-is-the-secretary)