---
title: "മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച് ഇരുചക്ര വാഹനയാത്രികരായ അച്ഛനും മകനും  ദാരുണാന്ത്യം ; മകൻ മരിച്ചത് പിറന്നാൾ ദിനത്തിൽ, നാട്ടുകാർ ബസുകൾ തടയുന്നു."
english_title: "A father and son, who were riding a two-wheeler, met with a tragic end after being hit by a private bus in Mattannur; the son died on his birthday, and locals are blocking the buses."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369689/a-father-and-son-who-were-riding-a-two-wheeler-met-with-a-tragic-end-after-being-hit-by-a-private-bus-in-mattannur-the-son-died-on-his-birthday-and-locals-are-blocking-the-buses"
published_at: "2026-07-01T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44bfcf8e28d_dcdcdcd.jpg"
keywords: ["Accident", "Death", "Mattannur", "Bus"]
---

# മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച് ഇരുചക്ര വാഹനയാത്രികരായ അച്ഛനും മകനും  ദാരുണാന്ത്യം ; മകൻ മരിച്ചത് പിറന്നാൾ ദിനത്തിൽ, നാട്ടുകാർ ബസുകൾ തടയുന്നു.

> **Lead Summary:** മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച് ഇരുചക്ര വാഹനയാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം ; മകൻ മരിച്ചത് പിറന്നാൾ ദിനത്തിൽ, നാട്ടുകാർ ബസുകൾ തടയുന്നു.ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ കൂരന്‍ മുക്കിലാണ് നാടിനെ നടുക്കിയ വാഹനാപകടം ഉണ്ടായത്.

## Article Content

മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച് ഇരുചക്ര വാഹനയാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം ; മകൻ മരിച്ചത് പിറന്നാൾ ദിനത്തിൽ, നാട്ടുകാർ ബസുകൾ തടയുന്നു.ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ കൂരന്‍ മുക്കിലാണ് നാടിനെ നടുക്കിയ വാഹനാപകടം ഉണ്ടായത്.

ബസ് ഇരുചക്ര വാഹനത്തില്‍ ഇടിച്ചു കയറുകയായിരുന്നു. കോളാരി ഇല്ലത്തു വളപ്പിൽ വിനോദ്, മകൻ വൈഷ്ണവ് എന്നിവർ ആണ് മരണപ്പെട്ടത്.

ഇന്ന് വൈഷ്ണവിന്റെ ജന്മദിനമായിരുന്നു. അപകടത്തെ തുടർന്ന് ഇരിട്ടി - മട്ടന്നൂര്‍ റൂട്ടില്‍ കൂരന്‍മുക്കില്‍ സ്വകാര്യ ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369689/a-father-and-son-who-were-riding-a-two-wheeler-met-with-a-tragic-end-after-being-hit-by-a-private-bus-in-mattannur-the-son-died-on-his-birthday-and-locals-are-blocking-the-buses)