---
title: "ഓപ്പറേഷൻ തൂഫാൻ ; വേറിട്ട ബോധവത്ക്കരണവുമായി ചമ്പാട് ചോതാവൂർ എച്ച്.എസ്.എസും, പൊലീസും"
english_title: "Operation Toofan; Chambad Chotavoor HSS and police launch separate awareness campaign"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369626/operation-toofan-chambad-chotavoor-hss-and-police-launch-separate-awareness-campaign"
published_at: "2026-07-01T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44939f7df8b_Untitled-5_copy.jpg"
keywords: []
---

# ഓപ്പറേഷൻ തൂഫാൻ ; വേറിട്ട ബോധവത്ക്കരണവുമായി ചമ്പാട് ചോതാവൂർ എച്ച്.എസ്.എസും, പൊലീസും

> **Lead Summary:** ചമ്പാട്: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെയും ഓപ്പറേഷൻ തൂഫാന്റെയും ഭാഗമായി ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പാനൂർ ബസ് സ്റ്റാൻഡിലും ചമ്പാട് ടൗണിലുമായി സംഘടിപ്പിച്ച പരിപാടി പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.

## Article Content

ചമ്പാട്: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെയും ഓപ്പറേഷൻ തൂഫാന്റെയും ഭാഗമായി ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പാനൂർ ബസ് സ്റ്റാൻഡിലും ചമ്പാട് ടൗണിലുമായി സംഘടിപ്പിച്ച പരിപാടി പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.

ലഹരിയുടെ ദൂഷ്യഫലങ്ങൾ സമൂഹത്തോട് വിളിച്ചുപറയുകയും യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റിനിർത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്യുന്ന സന്ദേശങ്ങളാണ് വിദ്യാർത്ഥികൾ കലാപരിപാടിയിലൂടെ അവതരിപ്പിച്ചത്. യാത്രക്കാരും വ്യാപാരികളും ഉൾപ്പെടെ നിരവധി പേർ പരിപാടി കണ്ട് വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക് പാനൂർ പോലീസിന്റെ നേതൃത്വവും സഹകരണവും ഉണ്ടായിരുന്നു. ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിമുക്തി ക്ലബ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ഫ്ലാഷ് മോബ് ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതായി സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369626/operation-toofan-chambad-chotavoor-hss-and-police-launch-separate-awareness-campaign)