---
title: "കോഴിക്കോട് പോലീസിനെ കണ്ട് ഉപേക്ഷിച്ച കാറിൽ എംഡിഎംഎ കണ്ടെത്തിയ സംഭവം ; ഒളിവിൽ കഴിഞ്ഞ യുവതിയും യുവാവും അറസ്റ്റിൽ"
english_title: "MDMA found in abandoned car after police found it in Kozhikode; Woman and man who were absconding arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369573/mdma-found-in-abandoned-car-after-police-found-it-in-kozhikode-woman-and-man-who-were-absconding-arrested"
published_at: "2026-06-30T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43e3981e555_Untitled-2_copy.jpg"
keywords: []
---

# കോഴിക്കോട് പോലീസിനെ കണ്ട് ഉപേക്ഷിച്ച കാറിൽ എംഡിഎംഎ കണ്ടെത്തിയ സംഭവം ; ഒളിവിൽ കഴിഞ്ഞ യുവതിയും യുവാവും അറസ്റ്റിൽ

> **Lead Summary:** മയക്കുമരുന്നുകൾക്കെതിരെ സംസ്ഥാനത്ത് പോലീസ് ആരംഭിച്ച ഓപ്പറേഷൻ തൂഫാനിൽ നിരവധി പേർ കുടുങ്ങി. കോഴിക്കോട് ഒളിത്താവളത്തിൽ കഴിയുകയായിരുന്ന യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു.

## Article Content

മയക്കുമരുന്നുകൾക്കെതിരെ സംസ്ഥാനത്ത് പോലീസ് ആരംഭിച്ച ഓപ്പറേഷൻ തൂഫാനിൽ നിരവധി പേർ കുടുങ്ങി. കോഴിക്കോട് ഒളിത്താവളത്തിൽ കഴിയുകയായിരുന്ന യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു.

പത്തനംതിട്ടയിൽ ലഹരിവിരുദ്ധ വ്യാജ സംഘടനയുണ്ടാക്കി പ്രവർത്തി ക്കുകയായിരുന്ന യുവാവും കുടുങ്ങി. ഓപ്പറേഷൻ തൂഫാന് സമാനമായി ബംഗ്ളൂരുവിൽ പോലീസ് നടത്തിയ റെയ്ഡിൽ രണ്ട് കോടി രൂപയുടെ മയക്കുമരുന്നുമായി മലയാളിയും പിടിയിലായി. ജൂൺ എട്ടിന് കോഴിക്കോട് പോലീസിനെ കണ്ട് കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് റാക്കറ്റിലെ പുതിയാപ്പ സ്വദേശിനി കീർത്തന, അനന്തു എന്നി വരെയാണ് രാത്രി പിടികൂടിയത്.

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസ് വാഹന പരിശോധന നടത്തുന്നത് കണ്ടാണ് കാർ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെട്ടത്. പോലീസ് നടത്തിയ പരിശോധന യിൽ കാറിൽ നിന്ന് ആറ് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിരുന്നു. തുടർന്ന് ഇവരെ പിടികൂടാൻ പോലീസ് ശ്രമം നടത്തി വരികയായിരുന്നു

പോലീസും ഡാൻസാഫും നടത്തിയ പരിശോധനയിലാണ് ഒളിത്താവളത്തിൽ നിന്ന് ഇവരെ പിടികൂടിയത്. നഗരത്തിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന റാക്കറ്റിലെ പ്രധാനികളാണ് ഇരുവരും. കീർത്തനയാണ് ഉപയോക്താക്കളെ കണ്ടെത്തുന്നത്. മൂന്ന് എം.ഡി.എം.എ കേസിൽ പ്രതിയാണ് അനന്തു. യുവതിയെ ഥാർ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസും ഇയാൾക്കെതിരെ ഉണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369573/mdma-found-in-abandoned-car-after-police-found-it-in-kozhikode-woman-and-man-who-were-absconding-arrested)