---
title: "പാട്യത്ത് കാർ തടഞ്ഞ് യുവതിയുടെ മുഖത്തടിച്ചു ; കേസെടുത്ത് കതിരൂർ പൊലീസ്"
english_title: "Woman slapped in the face after her car was intercepted at Padyam; Kathirur Police register a case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369562/woman-slapped-in-the-face-after-her-car-was-intercepted-at-padyam-kathirur-police-register-a-case"
published_at: "2026-06-30T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f5649e888c_police.1697912334.jpg"
keywords: []
---

# പാട്യത്ത് കാർ തടഞ്ഞ് യുവതിയുടെ മുഖത്തടിച്ചു ; കേസെടുത്ത് കതിരൂർ പൊലീസ്

> **Lead Summary:** കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കാർ തടഞ്ഞ് നിർത്തി യുവതിയുടെ മുഖത്തടിച്ചതായി പരാതി.നരവൂരിലെ വി.വി.അഞ്ജന യാണ് ഇത് സംബന്ധിച്ച് കതിരൂർ പോലീസിൽ പരാതി നൽകിയത്.

## Article Content

കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കാർ തടഞ്ഞ് നിർത്തി യുവതിയുടെ മുഖത്തടിച്ചതായി പരാതി.നരവൂരിലെ വി.വി.അഞ്ജന യാണ് ഇത് സംബന്ധിച്ച് കതിരൂർ പോലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ പാട്യം ഓട്ടച്ചി മാക്കൂൽ കോതാലൂർ ക്ഷേത്രത്തിനടുത്ത് വെച്ചാണ് സംഭവം. പരാതിക്കാരി കാർ ഓടിച്ച് പോകവെ എതിർ ദിശയിൽ നിന്നും കാർ ഓടിച്ചു വന്ന ദിൽജിത്താണ് അതിക്രമം നടത്തിയതെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369562/woman-slapped-in-the-face-after-her-car-was-intercepted-at-padyam-kathirur-police-register-a-case)