---
title: "പാനൂർ ലയൺസ് ക്ലബിന് പുതിയ ഭാരവാഹികൾ ; പി.പി. ശ്രീധരൻ (പ്രസി.), മുരളീകൃഷ്ണ (സെക്ര.), മനീഷ് (ഖജാ.)"
english_title: "Panoor Lions Club has new office bearers; P.P. Sreedharan (President), Muralikrishna (Secretary), Manish (Treasurer)"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369482/panoor-lions-club-has-new-office-bearers-pp-sreedharan-president-muralikrishna-secretary-manish-treasurer"
published_at: "2026-06-30T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a438a4d00ae2_Untitled-2_copy.jpg"
keywords: []
---

# പാനൂർ ലയൺസ് ക്ലബിന് പുതിയ ഭാരവാഹികൾ ; പി.പി. ശ്രീധരൻ (പ്രസി.), മുരളീകൃഷ്ണ (സെക്ര.), മനീഷ് (ഖജാ.)

> **Lead Summary:** പാനൂര്‍: പാനൂര്‍ ലയൺസ് ക്ലബ് 2026-27 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു. പി.പി.ശ്രീധരൻ പ്രസിഡന്റായും, മുരളീകൃഷ്ണ സെക്രട്ടറിയായും ചുമതലയേറ്റു. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്.ലയൺസ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 E യുടെ കീഴിലുള്ള പാനൂര്‍ ക്ലബ് 2026-27 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനം ഏറ്റു. സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വത്സല ഗോപിനാഥന്‍ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുതിയഭാരവാഹികളായി പി.പി. ശ്രീധരനെ പ്രസിഡന്റായും, മുരളീകൃഷ്ണയെ സെക്രട്ടറിയായും, മനീഷിനെ ട്രഷററായും ചുമതലയേറ്റു.

## Article Content

പാനൂര്‍: പാനൂര്‍ ലയൺസ് ക്ലബ് 2026-27 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു. പി.പി.ശ്രീധരൻ പ്രസിഡന്റായും, മുരളീകൃഷ്ണ സെക്രട്ടറിയായും ചുമതലയേറ്റു. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്.ലയൺസ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 E യുടെ കീഴിലുള്ള പാനൂര്‍ ക്ലബ് 2026-27 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനം ഏറ്റു. സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വത്സല ഗോപിനാഥന്‍ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുതിയഭാരവാഹികളായി പി.പി. ശ്രീധരനെ പ്രസിഡന്റായും, മുരളീകൃഷ്ണയെ സെക്രട്ടറിയായും, മനീഷിനെ ട്രഷററായും ചുമതലയേറ്റു.

മുൻ പ്രസിഡന്റ് സൂരജ് ധർമ്മാലയം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ലയൺസ് ക്ലബ് ഭാരവാഹികളായ എസ്.ബിജോയ്, പി.പവിത്രൻ, സജീവ് മാണിയത്ത്, നാരായണന്‍,കെ. കൃഷ്ണന്‍ മാസ്റ്റര്‍, കെ.പി ജയചന്ദ്രന്‍, ഗീതാ കൃഷ്ണന്‍, ടി.ദിനി, അഡ്വ.കെ.ജെ നിഷാന്ത്, മുരളി കൃഷ്ണ, ജയേഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങിൽ 115 തവണ രക്തദാനം നടത്തിയ ഷംസീറിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ക്ലബ് ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369482/panoor-lions-club-has-new-office-bearers-pp-sreedharan-president-muralikrishna-secretary-manish-treasurer)